Follow the News Bengaluru channel on WhatsApp

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ: റെക്കോ‌ര്‍ഡ് സ്വന്തമാക്കി ടോബികീത്ത്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോ‌ര്‍ഡ് സ്വന്തമാക്കി ഫ്ലോറിഡയില്‍ നിന്നുള്ള ഒരു നായ.ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് ചിഹുവാഹുവാ ഇനത്തില്‍പ്പെട്ട ടോബികീത്ത് എന്ന നായ. 2001 ജനുവരി 9ന് ജനിച്ച ടോബികീത്ത്‌ന് ഇപ്പോള്‍ 21 വയസ് പ്രായമുണ്ട്. 20 വയസ്സ് തികയുമ്പോൾ ടോബികീത്ത് ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായിരിക്കുമെന്നാണ് ഇതിന്‍റെ സംരക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട്, 2022 മാര്‍ച്ച്‌ 16-നാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ ടോബികീത്ത്നെ തേടി വരുന്നത്.

ഫ്ലോറിഡക്കാരിയായ ഗിസേല ഷോറാണ് ടോബീകീത്തിന്റെ ഉടമ. വളരെ കുഞ്ഞായിരിക്കുമ്പോഴാണ് ഗിസേലയ്ക്ക് നായയെ കിട്ടുന്നത്. അന്നുമുതല്‍ ഗിസേലയുടെ വീട്ടിലെ ഒരംഗമാണ് ടോബീകീത്ത്. ഗിന്നസ് റെക്കോര്‍ഡിനു ശേഷം നായയുടെ വീഡിയോകളും വൈറലാണ്. കൃത്യമായ വ്യായാമവും ഭക്ഷണക്രമവുമാണ് നായയുടെ ആയുസ് വര്‍ധിക്കാനുള്ള കാരണമെന്നാണ് ഗിസേല പറയുന്നത്. പ്രോട്ടീനുകള്‍, പച്ചക്കറികള്‍, അരി എന്നിവ അടങ്ങിയ സമീകൃതാഹാരമാണ് തന്റെ നായ്ക്കള്‍ക്ക് നല്‍കുന്നതെന്ന് അതിന്‍റെ സംരക്ഷക ഗിസെല ഷോര്‍ എപ്പോഴും ഉറപ്പാക്കിയിട്ടുണ്ട്.

പീനട്ട് ബട്ടര്‍ എന്നായിരുന്നു ആദ്യം നല്‍കിയ പേരെന്നും പിന്നീട് താനാണ് ടോബികീത്ത് എന്ന പേര് നല്‍കിയതെന്നും ഗിസെല ഷോര്‍ പറയുന്നു. ടോബീകിത്തിന് ഇത്തരത്തിലൊരംഗീകാരം കിട്ടിയപ്പോള്‍ വളരെ അധികം സന്തോഷം തോന്നിയെന്നും ഈ റെക്കോര്‍ഡ് ഞങ്ങള്‍ അവന് നല്‍കിയ സ്‌നേഹത്തിന്റെ സാക്ഷ്യമാണെന്നും അവര്‍ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.