രോഹിതിനെ അശ്വിന്‍ മടക്കി: ഗ്യാലറിയില്‍ റിത്വികയെ ആശ്വസിപ്പിച്ച് അശ്വന്റെ ഭാര്യ

മുംബൈ: 35ാം ജന്മദിനത്തില്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ രോഹിത് ശര്‍മയ്ക്ക് കഴിഞ്ഞു. എന്നാല്‍ ബാറ്റിങ്ങില്‍ വീണ്ടും രോഹിത് പരാജയമായി. രണ്ട് റണ്‍സില്‍ നില്‍ക്കെ ഇവിടെ അശ്വിന്‍ ആണ് രോഹിത്തിനെ വീഴ്ത്തിയത്. ഈ സമയം ഗ്യാലറിയില്‍ നിന്ന് വന്ന ദൃശ്യമാണ് ഇപ്പോൾ വൈറലാവുന്നത്.

അശ്വിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച്‌ നല്‍കി രോഹിത് മടങ്ങിയപ്പോള്‍ ഗ്യാലറിയില്‍ മുംബൈ ക്യാപ്റ്റന്റെ ഭാര്യയെ ആശ്വസിപ്പിച്ചത് അശ്വിന്റെ ഭാര്യ. സങ്കടഭാവത്തില്‍ ഇരുന്ന റിത്വികയെ അശ്വിന്റെ ഭാര്യ പ്രീതി ആശ്വസിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാവുന്നത്. പൊതുവെ മുംബൈയുടെ എല്ലാ മത്സരങ്ങള്‍ വീക്ഷിക്കാനും രോഹിതിന്റെ കുടുംബം എത്താറുണ്ട്.

ഐപിഎല്‍ 15ാം സീസണിലെ ആദ്യ ജയത്തിലേക്കാണ് മുംബൈ എത്തിയത്. രാജസ്ഥാന്‍ റോയല്‍സിന് 158 റണ്‍സില്‍ ഒതുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മൂന്ന് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് കയ്യില്‍ വെച്ച്‌ മുംബൈ ജയം പിടിച്ചു. അര്‍ധ ശതകം നേടിയ സൂര്യകുമാറിന്റേയും തിലകിന്റേയും കൂട്ടുകെട്ടാണ് ജയം പിടിക്കാന്‍ മുംബൈയെ തുണച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.