Follow the News Bengaluru channel on WhatsApp

ഇന്ത്യൻ സിനിമ ലോകത്തിന് അഭിമാനം: കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന ജൂറിയില്‍ ദീപിക പദുക്കോണ്‍

75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന ജൂറിയില്‍ ദീപിക പദുക്കോണ്‍ ഉണ്ടാകും. ബോളിവുഡ് താരം ദീപിക പദുക്കോണിനെ ചലച്ചിത്ര മേളയുടെ ജൂറിയായി തിരഞ്ഞെടുത്തത് ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ അഭിമാനമാണ്. കഴിഞ്ഞ ദിവസമാണ് ജൂറി അംഗങ്ങളുടെ പ്രഖ്യാപനം നടന്നത്. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്ക് മാത്രമാണ് ഇത്തരം ലോകോത്തര മേളകളില്‍ ജൂറിയാകാന്‍ അനുമതിയുള്ളത്. വര്‍ഷങ്ങളായി ദീപിക പദുക്കോണ്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്.
ദീപികക്കൊപ്പം റെബേക്ക ഹാള്‍, അസ്ഗര്‍ ഫര്‍ഹാദി, ജെഫ് നിക്കോള്‍സ്, ലാഡ്ജ് ലി, ജോക്കിം ട്രയര്‍ തുടങ്ങിയവരും ഉണ്ടാകും. ഫ്രഞ്ച് നടന്‍ വിന്‍സെന്റ് ലണ്ടന്‍ ജൂറി പ്രസിഡന്റാകും.

2022 ലെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഈ വര്‍ഷം മെയ് 17 ന് ആരംഭിക്കും. മെയ് 28 ന് നടക്കുന്ന സമാപന ചടങ്ങില്‍ പാം ഡി ഓര്‍ പ്രഖ്യാപിക്കുന്നതോടെ ഇത് അവസാനിക്കും. ക്ലെയര്‍ ഡെനിസിന്റെ സ്റ്റാര്‍സ് അറ്റ് നൂണ്‍, ഡേവിഡ് ക്രോണന്‍ബെര്‍ഗിന്റെ ക്രൈംസ് ഓഫ് ദി ഫ്യൂച്ചര്‍, പാര്‍ക്ക് ചാന്‍-വുക്കിന്റെ ഡിസിഷന്‍ ടു ലീവ് തുടങ്ങിയ തലക്കെട്ടുകള്‍ ദീപികയും മറ്റ് ജഡ്ജിമാരും പരിഗണിക്കും.

72ാമത് കാന്‍സ് ഫെസ്റ്റിവലില്‍ ദീപിക ധരിച്ച വേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു . ഐശ്വര്യ റായ്,ഷര്‍മീഷ ടാഗോര്‍,നന്ദിത ദാസ്, വിദ്യാ ബാലന്‍ എന്നിവരാണ് ദീപികയ്ക്ക് മുന്‍പ് കാന്‍സ് ഫെസ്റ്റിവലില്‍ ജൂറി അംഗത്വം നേടിയ മറ്റ് ഇന്ത്യന്‍ നായികമാര്‍. 2015ല്‍ കാനില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് നടന്‍ വിന്‍സെന്റ് ലിന്‍ഡനാണ് പാം ഡി ഓര്‍ ബഹുമതികള്‍ പ്രഖ്യാപിക്കുന്ന മത്സര ജൂറികളുടെ പ്രഖ്യാപനത്തിന്‍ അധ്യക്ഷനായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.