സന്തോഷ് ട്രോഫിയിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജിജോ ജോസഫ്

കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത കേരള ക്യാപ്റ്റന്‍ ജിജോ ജോസഫ് സന്തോഷ് ട്രോഫിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് തന്റെ അവസാന സന്തോഷ് ട്രോഫി ആയിരിക്കും എന്ന് നേരത്തെ ഉറപ്പിച്ചിരുന്നു എന്ന് ജിജോ ജോസഫ് പറഞ്ഞു. കിരീടത്തോടെ അവസാനിപ്പിക്കാന്‍ ആയതില്‍ സന്തോഷം. കോച്ച്‌ നിര്‍ബന്ധിച്ചത് കൊണ്ടാണ് ഈ സീസണില്‍ കേരളത്തിനായി കളിച്ചത് എന്നും ജിജോ പറഞ്ഞു.

മലയാളി ഫുട്‌ബോള്‍ ആരാധകരുടെ മനം നിറച്ചുകൊണ്ടാണ് ഇന്നലെ സന്തോഷ് ട്രോഫി കിരീടം കേരളം സ്വന്തമാക്കിയത്. ജിജോ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗാളിനെ തോല്‍പ്പിച്ച്‌ കിരീടം സ്വന്തമാക്കിയത്. സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ജിജോ ജോസഫിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ശ്രദ്ധിക്കാനാണ് സന്തോഷ് ട്രോഫി മതിയാക്കുന്നതെന്ന് ജിജോയുടെ പ്രതികരണം.

ഇന്നലെ നടന്ന മത്സരത്തില്‍ ഷൂട്ടൗട്ട് ത്രില്ലറിലൂടെ ആയിരുന്നു കേരളം സന്തോഷ് ട്രോഫി ഏഴാം കിരീടം സ്വന്തമാക്കിയത്. അധിക സമയത്തിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട കളി രണ്ട് മണിക്കൂറോളമാണ് കേരളക്കരയെ മുള്‍ മുനയില്‍ നിര്‍ത്തിയത്. ഷൂട്ടൗട്ടില്‍ രണ്ടാം കിക്ക് ബംഗാള്‍ പാഴാക്കിയത് നിര്‍ണായകമായി. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. നിരവധി അവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചെങ്കിലും ഗോളടിക്കാന്‍ സാധിച്ചില്ല. ഫൈനലില്‍ മധ്യനിരയില്‍ കേരളത്തിന്റെ തന്ത്രങ്ങള്‍ പൊളിക്കുന്ന മറുതന്ത്രവും ആയിട്ടാണ് ബംഗാള്‍ ഇറങ്ങിയത്.

കേരളം സെമി ഫൈനല്‍ ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് കളത്തിലിറങ്ങിയത്. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരളം കളിക്കളത്തിലിറങ്ങിയത്. 1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങള്‍. അതേസമയം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.