Follow the News Bengaluru channel on WhatsApp

പൂരത്തിന്റെ സുവിശേഷം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി

കൊട്ടാരത്തിൽ ആസ്ഥാന ചാത്തൻ കോഴി രണ്ടുകാലിൽ പരമാവധി നിവർന്നു നിന്ന് ചിറകടിച്ചു കഴുത്തു നീട്ടി ഉച്ചത്തിൽ കൂവി. തമ്പുരാൻ, ച്ചാൽ സാക്ഷാൽ ശക്തൻ സപ്രമഞ്ച കട്ടിലിൽ എഴുന്നേറ്റിരുന്നു മൂരിനിവർന്നു. കുത്തഴിഞ്ഞ ഉടുമുണ്ട് അരയിൽ ഉറപ്പിച്ചു. ദന്തചൂർണ്ണമെടുത്തു. അന്നത്തെ ടു ഡു കലൻഡർ മനസ്സിൽ ഓർത്തു പല്ലു തേച്ചു. കത്തി കല്ലിൽ തേച്ചു ക്ഷൗരം കഴിച്ചു. കുളിയും തേവാരവും കഴിച്ചു. ഈറനുടുത്തു. പൂജാമുറിയിൽ കയറി. വിളക്ക് കൊളുത്തി. രണ്ടു ചന്ദനത്തിരി മേമ്പൊടിക്കും കത്തിച്ചു കാട്ടി. രാമായണം തുറന്നു. അയോദ്ധ്യാകാണ്ഠം അരമണിക്കൂർ വായിച്ചു. പുറത്തു വന്നപ്പോൾ കരി വീട്ടിയിൽ ആനക്കൊമ്പു പതിച്ച തീന്മേശയിൽ അകത്തുള്ളയാൾ കൂർഗ് കാപ്പിയിട്ട പാല് കൊണ്ടു വച്ചു. അതും മൊത്തി കൊണ്ട് അച്ചടി മഷി മണം പോകാത്ത ഹിന്ദു നിവർത്തി. ഒരു രാത്രി കൊണ്ട്  ലോകത്തിന് ഒരു ചുക്കും സംഭവിച്ചിട്ടില്ലാത്തതിൽ ആശ്വാസം തോന്നി. നേരം പരപരാ വെളുത്തുതുടങ്ങി. തമ്പുരാൻ അംഗ വസ്ത്രവും ഉത്തരീയവും ധരിച്ചു. തലപ്പാവ് വെച്ചു. ഷെഡിൽ നിന്നും വെള്ള കുതിരയെ പൂട്ടിയ വണ്ടി പുറത്തെടുക്കുവാൻ സാരഥി കിട്ടുണ്ണിയാരോട് കല്പിച്ചു. നായര് വണ്ടി ഇറക്കി. നേരെ തേക്കിൻകാട്ടിലേക്കു വിടാൻ തമ്പുരാൻ. ശകടം പൊടി തുപ്പി മുന്നോട്ട്‌.

വഴിയിൽ വണ്ടി നിർത്തിച്ചു. മൂപ്പിൽ നായരുടെ വീട്ടിൽക്കയറി. നായർച്ചി ചിന്നമ്മു ഓടിവന്നു സൽക്കരിച്ചു. കിണ്ടിവെള്ളത്തിൽ കാൽ കഴുകി ചാരുകസേരയിൽ സെറ്റിൽ ചെയ്തു ഫിറ്റ് ആയി. അപ്പോഴേക്കും ഉമ്മിണിത്തങ്ക ആവി പാറുന്ന കരിപ്പെട്ടി കാപ്പിയുമായെത്തി. വാതിൽ പാതിയിൽ മറഞ്ഞു മുഖവും മുലയും കാട്ടി ഒന്നും രണ്ടും പറഞ്ഞു നിന്നപ്പോൾ നായർ വന്നു പഞ്ച പുച്ചമടക്കി ഓച്ഛാനിച്ചു നിന്നു.

“ഗോവിന്നായര് ഒരു നൂറു നായന്മാരുമായി ക്ഷണം തന്നെ തേക്കിൻ കാട്ടിലെത്തി ഫാളിനാകുക. നായരൊന്നു വെച്ച് ഓരോ മഴുവും വേണം”. തമ്പുരാൻ കല്പിച്ചു.

“റാൻ” നായർ കല്പന ശിരസ്സാ വഹിച്ചു. ശകടം നായ്ക്കനാൽ ജംഗ്ഷനിൽ ബ്രെയ്ക്കിട്ടു നിർത്തി. തമ്പുരാനും കാത്തുനിന്ന ഭൂതഗണങ്ങളും
തേക്കിൻ കാടു കയറി വടക്കുന്നാഥനെ താണ് തൊഴുതു. “എല്ലാം നോം ശരിയാക്കുന്നുണ്ട് ഏറിയാൽ ഒരാഴ്ച” എന്ന് ആത്‌മഗതം ചെയ്തു.
കാടിറങ്ങിയപ്പോൾ നായർ പട യുദ്ധ സന്നാഹത്തോടെ മഴുവേന്തി നിരന്നു നിന്നു.  തമ്പുരാൻ കല്പിച്ചരുളി.
“നേരം മോന്ത്യാവും മുമ്പ് ഇക്കണ്ട തേക്കായ തേക്കൊക്കെ വെട്ടി നെരപ്പാക്കുക. അത് കഴിഞ്ഞു മതി കഞ്ഞി കുടിയും ബീഡി വലിയും.”
തെക്കോട്ടുള്ള മരങ്ങൾ ആദ്യം തെക്കോട്ടെടുക്കാൻ ഉത്തരവായി. നായമ്മാർ വെട്ടോടു വെട്ട്. തേക്കിൻ കാടു വെട്ടി തെളിയിക്കുന്ന വാർത്ത കേട്ടു
പുരുഷാരം തടിച്ചു കൂടി. അപ്പോഴേക്കും പാറമേക്കാവിൽ തുള്ളിക്കൊണ്ടിരുന്ന വെളിച്ചപ്പാട് ഉണ്ണി നായര് കിതച്ചെത്തി. തുള്ളലിന്റെ ബാക്കി തമ്പുരാന്റെ മുമ്പിലാക്കി. ഉഗ്രൻ ഉറഞ്ഞാടി
കൂക്കി

“ഹൂ..യി. ഹൂ ..യി. ഹെന്താപ്പോത്.. പെരുമാളിന്റെ ജട…കാട്…വെട്ടാൻ ഞാൻ സമ്മതിക്കില്ല.. ദൈവ കോപംനിശ്ശ്യം..മാറിപ്പോ ..മാറിപ്പോ .”

ആറാട്ട് പുഴ പൂരത്തിന് പേമാരി കാരണം തമ്പുരാന്റെ ദേശപ്പൂരങ്ങൾ എത്താൻ വൈകിയപ്പോ മടക്കി അയക്കാൻ കണ്ണ് കാട്ടിയ ഉണ്ണിനായര് വെളിച്ചപ്പാടിന് തമ്പുരാൻ അന്നേ വെച്ചിട്ടുള്ളതാണ്. നീചൻ. ശാസ്ത്രത്തിന്റെ ശത്രു. ദേശക്കാരെ അന്ധവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും പുറകോട്ടു വലിക്കുന്നവൻ. ക്ഷിപ്ര കോപിയും ദുർവ്വാസാവുമായിരുന്ന തമ്പുരാൻ ജ്വലിച്ചു. കണ്ണുകളിൽ നിന്നും തീ പാറി. കൈകൾ ഉറയിലിട്ട വാൾ പിടിയിൽ ഞെരി പിരി കൊണ്ടു.വെളിച്ചപ്പാട് വായ്ത്താരി റിപീറ്റ് ചെയ്തു

“ഹൂ..യി. ഹൂ ..യി

വാളും ചിലമ്പും കുലുക്കി. തമ്പുരാൻ ഞൊടിയിട കൊണ്ട് അരയിൽ തൂക്കിയിരുന്ന ഉറയിലെ വാൾ കയ്യിലെടുത്തു ആഞ്ഞൊരു വീശ്. ഉണ്ണിനായരുടെ തല വേറെ ഉടല് വേറെ. അങ്ങിനെയാണത്രെ സാക്ഷാൽ ശക്തൻ തമ്പുരാൻ ശിങ്കം തേക്കിൻ കാടു വെട്ടി തൃശൂർ പൂരം തുടങ്ങി വെച്ചത്. ഉണ്ണിനായർ  ബലിയാടും പൂരത്തിന്റെ രക്ത സാക്ഷിയും ആയി. ഇപ്പോഴും പാറമേക്കാവുകാർ പൂരപ്പുറപ്പാടിന് മുൻപ് നായരുടെ സ്മരണയ്ക്ക് മുമ്പിൽ രക്ത പുഷ്പങ്ങൾ അർപ്പിക്കാറുണ്ടത്രെ.

കഥ കേട്ട് ഡ്രൈവർ ശശി പറഞ്ഞത് ഉണ്ണി വെളിച്ചപ്പാടിന്റെ ഓരോ തുള്ളി ചോരയിൽ നിന്നുമാണ് ഒരായിരം വെളിച്ചപ്പാടുമാർ ഉയർന്നുവന്നതെന്നാണ്.

🟢


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.