Follow the News Bengaluru channel on WhatsApp

മലയാളം മിഷൻ ബെംഗളൂരു സൗത്ത് മേഖല മധുരം മലയാളം പ്രവേശനോത്സവം സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളം മിഷൻ ബെംഗളൂരു സൗത്ത് മേഖല സംഘടിപ്പിച്ച മധുരം മലയാളം പ്രവേശനോത്സവം അനേപ്പാളയ  കെ.എൻ.എസ്.എസ്. വിവേക് നഗർ കരയോഗം സെന്ററിൽ നടന്നു. സരിക മുകേഷ് അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ഇ.വി മോഹൻ ഉദ്ഘാടനം ചെയ്തു.

കോർപറേറ്റർ ശിവകുമാർ മുഖ്യതിഥി ആയിരുന്നു. പ്രോഗ്രാം കോർഡിനേറ്റർ അഡ്വ. മുകേഷ് എം സ്വാഗതം പറഞ്ഞു. ക്യാപ്റ്റൻ രഘു റാം കളിയിൽ ഒരു കാര്യം എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു. മലയാളം മിഷൻ ഓർഗനൈസിങ് സെക്രട്ടറി ജെയ്സൺ ലൂക്കോസ് കുട്ടികളുടെ പഠന പ്രവർത്തന പുസ്തകം പ്രകാശനം ചെയ്തു.

വിശിഷ്ട വ്യക്തികൾ,പഠനോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാകൾ എന്നിവർക്ക് പൊന്നാടയും കുട്ടികൾ ഉണ്ടാക്കിയ ബൊക്കയും ബാഡ്ജും കൃതജ്ഞത കാർഡും കൊടുത്ത് ആദരിച്ചു. കുട്ടികളുടെ ബോട്ടിൽ ആർട്ട്‌ ചിത്ര രചന, വിവിധ തരത്തിലുള്ള ചാർട്ടുകൾ തുടങ്ങിയവ പരിപാടിയിൽ തിളങ്ങി നിന്നു. എം എം സൗത്ത് കോർഡിനേറ്റർ ജോമോൻ സ്റ്റീഫൻ ആശംസ പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.