Follow the News Bengaluru channel on WhatsApp

റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിനായി ലുക്കൗട്ട് നോട്ടിസ്

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് മെഹ്നാസിനായി പോലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടും മെഹ്നാസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പോലീസ് നടപടി. റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും ലുക്കൗട്ട് നോട്ടീസ് പതിക്കും. വിദേശത്തേക്ക് കടക്കുന്നത് തടയാനും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പോലീസ് വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി എടുത്തിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് വീട്ടില്‍ വന്നിട്ടില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. വ്യാഴാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഫോണ്‍ അടക്കം സ്വിച്ച്ഡ് ഓഫ് ചെയ്തിരിക്കുകയാണ്. മെഹ്നാസ് നിലവില്‍ സംസ്ഥാനം വിട്ടെന്നാണ് സൂചന. തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരിക്കുന്നത്.

മാര്‍ച്ച് 1നാണ് വ്ളോഗര്‍ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഫ തൂങ്ങിമരിച്ചെന്നായിരുന്നു ഭര്‍ത്താവ് മെഹ്നാസ് അറിയിച്ചത്. എന്നാല്‍ മെഹ്നാസ് റിഫയെ മര്‍ദിക്കാറുണ്ടെന്നും മകളുടെ മരണത്തില്‍ അയാള്‍ക്ക് പങ്കുണ്ടെന്നും കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മകള്‍ അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും മറ്റും പിതാവ് തെളിവായി പോലീസിന് കൈമാറിയിരുന്നു.

തുടര്‍ന്ന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കുടുംബത്തിന്റെ സമ്മതത്തോടെ റിഫയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.