തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യക്ക് കന്നിക്കിരീടം

ബാ​​ങ്കോ​ക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ ചരിത്രംകുറിച്ച് ഇന്ത്യ. ഫൈനലിൽ കരുത്തരായ ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യ ആദ്യമായി കിരീടം ചൂടി. ഫൈനലിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. രണ്ട് സിംഗിൾസിലും ഒരു ഡബിൾസിലുമാണ് ജയം. ഇനി രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ വിജയം. ആദ്യ മെൻസ് സിംഗ്ൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിങ്ങിനെ പരാജയപ്പെടുത്തി. സ്കോർ 21-8, 17-21, 16-21.

ആദ്യം ഗെയിം നഷ്ടപ്പെടുത്തിയ ലക്ഷ്യ സെൻ മികച്ച തിരിച്ചുവരവാണ് മത്സരത്തിൽ നടത്തിയത്. ആദ്യ ഗെയിമിൽ എട്ട് പോയിന്റ് മാത്രം നേടിയ ലക്ഷ്യ, അടുത്ത രണ്ട് ഗെയിമിലും മികച്ച പോരാട്ടം നടത്തി മത്സരം കൈപിടിയിൽ ഒതുക്കുകയായിരുന്നു.

രണ്ടം മത്സരത്തിൽ ഇന്ത്യയുടെ സത്‍വിക്സായ്രാജും ചിരാഗ് ഷെട്ടിയും ചേർന്ന് ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സാൻ, കെവിൻ സഞ്ജയ ജോഡിയെയാണ് പരാജയപ്പെടുത്തിയത്.സ്കോർ: 18-21, 23-21, 21-19.

മൂന്നാം മത്സരത്തിൽ കിഡംബി ശ്രീകാന്ത്, ​ജൊനാദൻ ക്രിസ്റ്റിയെ തകർത്തു. സ്കോർ: 21-15, 23-21.

73 വ​ർ​ഷ​​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള തോ​മ​സ് ക​പ്പി​ൽ ആദ്യമായാണ് ഇന്ത്യ കിരീടം നേടുന്നത്. 1952ലും 1955​ലും 1979ലും ​സെ​മി​യി​ലെ​ത്തി​യ ഇ​ന്ത്യ​യു​ടെ ആ​ദ്യ ഫൈ​ന​ൽ പോ​രാ​ട്ട​മാ​യിരുന്നു ഇന്നത്തേത്. 1979ലെ ​സെ​മി​ഫൈ​നലിൽ എ​തി​രാ​ളി​ക​ൾ ഇ​ന്തോ​നേ​ഷ്യയായിരുന്നു. ഇത്തവണത്തെ സെ​മി​ഫൈ​ന​ലി​ൽ ഡെ​ന്മാ​ർ​ക്കി​നെ തോ​ൽ​പി​ച്ചാ​യിരുന്നു ഇ​ന്ത്യയുടെ ഫൈനൽ പ്രവേശനം.

ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്റ​ൺ ച​രി​ത്ര​ത്തി​​​ലെ നി​ർ​ണാ​യ​ക നേ​ട്ട​മാ​ണ് എച്ച്.എസ്. പ്ര​ണോ​യ് ന​യി​ച്ച സം​ഘ​ത്തി​ലൂ​ടെ ഇ​ന്ത്യ കൈ​വ​രി​ച്ച​ത്. ഇന്ത്യൻ ടീമിന് കേന്ദ്ര സർക്കാർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യ കളിക്കാർക്ക് ഒരു കോടി രൂപയും മറ്റു ടീം അംഗങ്ങൾക്ക് 20 ലക്ഷം രൂപയും പ്രഖ്യാപിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.