Follow the News Bengaluru channel on WhatsApp

വാതരോഗങ്ങൾ

ശരീരത്തില്‍ വാതദോഷം കോപിയ്ക്കുവാനുള്ള കാരണങ്ങളായി പറയുന്നത് അധികം ചവര്‍പ്പും എരിവും കയ്പ്പുമുള്ള ആഹാരങ്ങളുടെ അമിതമായ ഉപയോഗം, ശരിയായ സമയത്തല്ലാതെ
ആഹാരം കഴിക്കുക, മലമൂത്രവിസര്‍ജ്ജനം വേണ്ടസമയത്ത് നടത്താതിരിക്കുക, അമിതമായ ഉറക്കമൊഴിക്കല്‍, ഭയം, ദുഃഖം, അനാവശ്യമായ ആലോചനകള്‍, ശരീരശക്തിയില്‍ കവിഞ്ഞുള്ള അദ്ധ്വാനം, വ്യായാമം, വഴിനടപ്പ് തുടങ്ങിയവയാണ്. അത് മൂലം വാതം, ശരീരത്തിലെ ശൂന്യ
മായ സ്രോതസ്സുകളില്‍ നിറഞ്ഞ് ദേഹം മുഴുവനായോ ഏതെങ്കിലും ഭാഗങ്ങളെ മാത്രം ആശ്രയിച്ചോ പലവിധത്തിലുള്ള വാതരോഗങ്ങള്‍ ഉണ്ടാക്കുന്നു.

ശരീരത്തില്‍ വാതകോപമുണ്ടായാല്‍ സന്ധികള്‍ സ്തംഭിക്കുക, കൈ, കാല്‍, ശിരസ്സ് എന്നിവയ്ക്ക് പിടുത്തം, വേദന, അസ്ഥിസന്ധികളും പിളരുന്നതുപോലെ വേദന, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, ചലനശേഷി കുറയുക, ഉറക്കം കുറയുക, വിറയല്‍, തരിപ്പ്, ശരീരം
മുഴുവനുമോ കൈകാലുകളോ എടുത്തെറിയുക, തളര്‍ച്ച, ബോധമില്ലാതാവുക, ശിരസ്സ്, കഴുത്ത്
എന്നീ ഭാഗങ്ങളില്‍ ശക്തമായ വേദന തുടങ്ങിയവയെല്ലാം ഉണ്ടാകും.

ആക്ഷേപകം, അര്‍ദ്ദിതം, അപബാഹുകം, പക്ഷാഘാതം, ഗൃദ്ധസി, കടീഗ്രഹം, ഊരുസ്തംഭം, വിശ്വാചി, ജിഹ്വാസ്തംഭം എന്നിവ പ്രധാനപ്പെട്ട ചില വാതരോഗങ്ങളാണ്.
വാതകോപകാരണങ്ങള്‍കൊണ്ട് ദുഷിച്ച വാതം ധമനികളില്‍ കൂടി വിട്ടുവിട്ടു ശക്തിയായി സഞ്ചരിക്കുമ്പോള്‍ ആക്ഷേപകം അഥവാ വെട്ടല്‍ അനുഭവപ്പെടുന്നു. തലയില്‍ സ്ഥിരമായി
ഭാരം വഹിക്കുക, വളരെ ഉച്ചത്തില്‍ ചിരിക്കുക, അധികം പൊക്കമോ താഴ്ചയോ ഉള്ള തലയിണ ഉപയോഗിക്കുക, നിരപ്പില്ലാത്ത സ്ഥലത്തു കിടക്കുക, തണുത്തകാറ്റ് സ്ഥിരമായി ഏല്‍ക്കുക, കഠിനമായ പദാര്‍ത്ഥങ്ങള്‍ ചവക്കുക തുടങ്ങിയ കാരണങ്ങളാല്‍ വാതം പ്രതിലോമമായി സഞ്ചരിച്ച് മുഖത്തിന്റെ ഒരുവശത്തുള്ള നാഡീസഞ്ചയത്തെ ബാധിക്കുന്നു. അപ്പോള്‍ മുഖത്തിന്റെ പകുതിഭാഗത്തിന് ഒരു വശത്തേയ്ക്ക് കോട്ടം ഉണ്ടാകുന്നു. തല വിറയ്ക്കുക, സംസാരിക്കാന്‍ ബുദ്ധിമുട്ട്, കാഴ്ചയ്ക്ക് കുറവനുഭവപ്പെടുക, കേള്‍വി കുറയുക, മണം അറിയാന്‍ കഴിയാതിരിക്കുക, ഓര്‍മ്മക്കുറവ്, ഉറക്കത്തില്‍ ഞെട്ടല്‍, കണ്ണുകളിലൊന്ന് അടയുക, തുപ്പല്‍
ഒരുവശത്തേയ്ക്ക് പോവുക, ശരീരത്തിന്റെ ഒരുവശത്തിന് മുഴുവനും കഠിനമായ വേദന എന്നിവ അര്‍ദ്ദിതരോഗത്തില്‍ കാണപ്പെടുന്നു.

തോള്‍ഭാഗത്തുള്ള സിരകളില്‍ വാതകോപമുണ്ടായി അവിടെയുള്ള സിരകളെ സങ്കോചിപ്പിച്ച് കൈ ഉയര്‍ത്താന്‍ പറ്റാതിരിക്കുന്ന അവസ്ഥയാണ് അപബാഹുകം എന്ന രോഗം. ഈ രോഗം തന്നെ കൈവിരലുകളുടെ അറ്റം വരെയുള്ള സിരകളെ ബാധിച്ചാല്‍ വിശ്വാചി എന്നു
പറയുന്നു.

വാതകോപകാരണങ്ങള്‍കൊണ്ട് കോപിച്ച വാതം ദേഹത്തിന്റെ പകുതിഭാഗത്തുള്ള സ്‌നായുക്കളെ ശോഷിപ്പിച്ച് സന്ധിബന്ധങ്ങള്‍ക്ക് ഇളക്കമുണ്ടാക്കി ശരീരത്തിന്റെ ഒരു വശത്തെ തളര്‍ത്തുന്നു. ഇത് പക്ഷാഘാതം എന്ന രോഗമാണ്. മസ്തിഷ്‌കധമനിയിലുണ്ടാകുന്ന രക്തസ്രാവമോ തടസ്സമോ പക്ഷാഘാതരോഗത്തിന് കാരണമാകുന്നു. അരക്കെട്ടുമുതല്‍ കാലിന്റെ വിരലുകള്‍ വരെയുള്ള കണ്ഡരകളില്‍ വാതം കോപിച്ച് ശക്തമായവേദന ഉണ്ടാകുന്നതാണ് ഗൃദ്ധസിരോഗം.

അരക്കെട്ടിന്റെ ഭാഗത്ത് പിടുത്തവും നടുവിന് വേദനയും ഉണ്ടാകുന്നതാണ് കടീഗ്രഹം എന്ന രോഗം. നട്ടെല്ലിനുണ്ടാകുന്ന രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, അര്‍ശസ്സ്, മറ്റ് വാതരോഗങ്ങള്‍ എന്നിവയിലും നടുവേദനയും കടീഗ്രഹവും ഉണ്ടാകാറുണ്ട്.

അമിതഭക്ഷണം, അസമയത്തുള്ള ആഹാരശീലം, ദഹിക്കുന്നതിനുമുമ്പ് വീണ്ടും കഴിക്കുക, ഉറക്കമൊഴിക്കുക, അമിതമായ പകലുറക്കം, ഭക്ഷണശേഷം കഠിനാദ്ധ്വാനത്തിലേര്‍പ്പെടുക എന്നി
ങ്ങനെയുള്ള കാരണങ്ങള്‍കൊണ്ട് അരക്കെട്ട് മുതല്‍ കീഴ്‌പ്പോട്ട് വരെ കാലുകള്‍ക്ക് സ്തംഭനം
ഉണ്ടായി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഊരുസ്തംഭം എന്ന രോഗം.

വാതകോപകാരണങ്ങള്‍കൊണ്ട് വാതം കോപിച്ച് നാവിലുള്ള സിരകളെ ബാധിച്ച് ഭക്ഷണം കഴിക്കാനും സംസാരിക്കുവാനും ബുദ്ധിമുട്ടനുഭവപ്പെടുന്നതാണ് ജിഹ്വാസ്തംഭം എന്ന രോഗം.
വാതരോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ രോഗശമനത്തിനായി അവസ്ഥാനുസൃതമായി ചികിത്സകന്മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രധാനപ്പെട്ട ഔഷധങ്ങളാണ് വലിയ രാസാദികഷായം, ഇന്ദുകാന്തം കഷായം, ഗുഗുലുതിക്തകഘതം, വലിയനാരായണതൈലം, മഹാമാഷതൈലം, ധാന്വന്തരതൈലം,
പ്രഭജനവിമര്‍ദ്ദനം കുഴമ്പ്, വലിയസഹചരാദിതൈലം എന്നു തുടങ്ങിയവ.

വിവിധ തരത്തിലുള്ള വാതവ്യാധികളില്‍ രോഗാവസ്ഥയ്ക്കനുസരിച്ച് ഔഷധങ്ങളിട്ട് സംസ്‌കരിച്ച നെയ്യ് സേവിക്കുക, വിയര്‍പ്പിക്കുക, നസ്യം, കഷായവസ്തി, സ്‌നേഹവസ്തി തുടങ്ങിയ ചികിത്സകള്‍ വൈദ്യനിര്‍ദ്ദേശാനുസൃതം ചെയ്യുന്നത് നല്ലതാണ്.

വാതരോഗങ്ങള്‍ക്കുള്ള സമ്പൂര്‍ണ ചികിത്സ ഇപ്പോള്‍ ബെംഗളൂരുവിലെ കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ ലഭ്യമാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി 080-26572955, 56, 57, 9916176000 എന്നീ നമ്പരുകളിലും blorebr@aryavaidyasala.com എന്ന വിലാസത്തില്‍ ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഔഷധങ്ങള്‍ നേരിട്ട് വീട്ടില്‍ എത്തിക്കുന്നതിനും കൊറിയര്‍ ആയി ലഭിക്കുന്നതിനും ഇതേ ഫോണ്‍ നമ്പറുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.