Follow the News Bengaluru channel on WhatsApp

ഭൂമി തട്ടിപ്പ് കേസ്; മന്ത്രി ബി. ശ്രീരാമുലുവിനും അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെ കുറ്റപത്രം

ബെംഗളൂരു: ബെല്ലാരിയില്‍ ഭൂമിതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ബി. ശ്രീരാമുലുവിനേയും 5 ഉദ്യോഗസ്ഥരേയും പ്രതിചേര്‍ത്ത് ലോകായുക്ത കുറ്റപത്രം നല്‍കി. 2002-ല്‍

ബെല്ലാരിയില്‍ 27.25 ഏക്കര്‍ സ്ഥലം വ്യാജ രേഖ നിര്‍മിച്ച് കയ്യേറി എന്നാണ് ശ്രീരാമുലുവിനെതിരേയുള്ള ആരോപണം. സ്വകാര്യ വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്ന് ബെല്ലാരി പ്രിന്‍സിപ്പള്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ലോകായുക്തയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കേസില്‍ ആറാം പ്രതിയാണ് ചിത്രദുര്‍ഗ മൊളകാല്‍മുരുവില്‍ നിന്നുള്ള ബി.ജെപി എംഎല്‍എ കൂടിയായ ശ്രീരാമുലു.

കേസില്‍ പ്രതി ചേര്‍ത്തതോടെ മന്ത്രിയുടെ രാജി വെക്കണമെന്ന് സമാജ് പരിവര്‍ത്തന സമുദായ (എസ്.പി.എസ്) പ്രസിഡണ്ട് ആര്‍. ഹിരേമത്ത് ആവശ്യപ്പെട്ടു.തുംഗഭദ്ര കനാല്‍ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത 10 ഏക്കര്‍ ഉള്‍പ്പെടെ ശ്രീരാമുലു സ്വന്തമാക്കിയെന്ന് കഴിഞ്ഞ ദിവസം ഹിരേമത്ത് ആരോപിച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.