Follow the News Bengaluru channel on WhatsApp

ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് വെറും മൂന്ന് ദിവസം; ഇപ്പോൾ ആകെ കേസുകൾ എട്ട് ലക്ഷത്തിന് മുകളിൽ, കനത്ത ആശങ്കയിൽ ഉത്തരകൊറിയയിലെ രോഗ വ്യാപനം

പ്യോംഗ്യാംഗ്: ഉത്തര കൊറിയയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.രണ്ടരക്കോടി ജനസംഖ്യ മാത്രമുള്ള ഉത്തരകൊറിയയിൽ മൂന്നു ദിവസത്തിനിടെ 8,20,620 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു ദിവസത്തിനിടെ രാജ്യത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. ആകെ കേസുകളിൽ 3,24,550 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡിന്റെ ആദ്യ കേസ് ഉത്തരകൊറിയയിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്.

പനിയെത്തുടർന്ന് രാജ്യത്തൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരങ്ങൾ, പ്രവിശ്യകൾ, തൊഴിൽ യൂണിറ്റുകൾ, ഉത്പാദന കേന്ദ്രങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ തുടങ്ങിയവയെല്ലാം ലോക്ഡൗൺ കാരണം അടച്ചിട്ടിരിക്കുകയാണെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി ( കെ സി എൻ എ) റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ ജനസംഖ്യയിൽ ഭൂരിഭാഗം പേർക്കും വാക്സിൻ ലഭിച്ചിട്ടില്ല, അതിനാൽ തന്നെ രോഗവ്യാപനം തടയുന്നതിനായി ഭരണകൂടം ഏർപ്പെടുത്തിയ എമർജൻസി ക്വാറന്റീൻ സംവിധാനം ഒട്ടും ഫലപ്രദമായില്ല. ഇതിനാലാണ് കോവിഡ് വളരെ വേഗം പടരുന്നതെന്നാണ് വിലയിരുത്തൽ.തലസ്ഥാനമായ പ്യോംഗ്യാംഗിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് തലവൻ കിം ജോംഗ് ഉൻ രാജ്യവ്യാപക ലോക്ഡൗണിന് ഉത്തരവിട്ടത്.

രണ്ട് വർഷത്തിനിടയിൽ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത രാജ്യമാണ് ഉത്തരകൊറിയ. ഇതാദ്യമായാണ് ഈ വർഷം കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് കേസുകൾ ഉയരുന്നത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കിം ജോങ് ഉൻ അറിയിച്ചു. വ്യാപക കോവിഡ് പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങൾ രാജ്യത്തില്ലെന്നും കോവിഡ് കേസുകളുടെ കാരണത്തെ കുറിച്ച് ധാരണയില്ലെന്നും ഉത്തരകൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ താറുമാറായ ആരോഗ്യസംവിധാനത്തിന് കനത്ത പ്രഹരമാകും കോവിഡ് വ്യാപനമെന്നാണ് വിലയിരുത്തൽ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.