Follow the News Bengaluru channel on WhatsApp

വിമാനം റൺവേയിൽ ഇറങ്ങിയശേഷം വീണ്ടും പറന്നുയർന്നു; യാത്രക്കാർ പരിഭ്രാന്തരായി

വിമാനം റൺവേയിൽ ഇറങ്ങിയശേഷം വീണ്ടും പറന്നുയർന്നത്തിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. കണ്ണൂർ വിമാനത്താവളത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ചെന്നൈയിൽനിന്നെത്തിയ ഇൻഡിഗോ വിമാനമാണ് വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങിയശേഷം വീണ്ടും പറന്നുയർന്നത്. വലിയ ശബ്ദവും കുലുക്കവും ഉണ്ടായതിനെതുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി.

വിമാന ലാൻഡിങ്ങിൽ ‘അൺസ്റ്റെബിലൈസ്ഡ് അപ്രോച്ച്’ എന്നുവിളിക്കുന്ന പ്രശ്നമാണുണ്ടായതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. പൈലറ്റിന് റൺവേ വ്യക്തമായി കാണാതെ വരികയോ എതിർദിശയിലുള്ള കാറ്റോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാൽ വീണ്ടും പറന്നുയരുന്നതാണിത്.

ചെന്നൈയിൽനിന്ന് ശനിയാഴ്ച വൈകിട്ട് 3.15-ഓടെ കണ്ണൂരിലിറങ്ങേണ്ട ഇൻഡിഗോ വിമാനമാണ് ലാൻഡിങ്ങിനുശേഷം വീണ്ടും പറന്നുയർന്നത്. കാൽമണിക്കൂറോളം ചുറ്റിപ്പറന്നശേഷം 3.40-നാണ് വിമാനം വീണ്ടും റൺവേയിലിറങ്ങിയത്. 65-ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ യാത്രക്കാർ എല്ലാവരും ഏറെ ആശങ്കയിലായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.