ആസിഡ് ആക്രമണ കേസിലെ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിന് പാരിതോഷികം

ബെംഗളൂരു: ബെംഗളൂരുവില്‍ 25 കാരിയായ യുവതിയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിന് 3.30 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍ പന്ത്. പ്രതിയെ പിടികൂടാനായി വിവിധ സംസ്ഥാനങ്ങളിലെത്തിയ പോലീസ് സേനക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രതിയെ പിടികൂടാനായി വിജയനഗര്‍ സബ് ഡിവിഷന്‍ പോലീസ് സംഘം നടത്തിയ അന്വേഷണ മികവിനേയും, പ്രത്യേകിച്ച് എ.എസ്.ഐ. ശിവണ്ണ, മാഗഡി റോഡ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പി.സി രവികുമാറിന്റേയും പങ്കിനേയും കമാല്‍ പന്ത് പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് അദ്ദേഹം പ്രശംസാ പത്രം നല്‍കി ആദരിച്ചു.

ഏപ്രിൽ 28 നാണ് സുങ്കതക്കട്ടയിൽ വെച്ച് യുവതിയെ നാഗേഷ് ബാബു എന്ന 27 കാരൻ ആസിഡ് ഒഴിച്ച് ആക്രമിച്ച്. 35 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി നാഗേഷിനെ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. സന്യാസി വേഷത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.