Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ ബൈക്കപകടം; മലയാളി ഡോക്ടറും സുഹൃത്തും മരിച്ചു

ബെംഗളൂരു: ബെംഗളൂരു ജാലഹള്ളിയിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി ഡോക്ടറും സുഹുത്തും മരിച്ചു. കോട്ടയം അകലകുന്നം മറ്റക്കര വാകയില്‍ വീട്ടില്‍ മാത്തുക്കുട്ടി-മറിയാമ്മ ദമ്പതികളുടെ മകന്‍ ഡോ. ജിബിന്‍ ജോസ് മാത്യു (29), സുഹൃത്തും ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ്ത കരണ്‍ വി. ഷാ (27) എന്നിവരാണ് മരിച്ചത്. ജാലഹള്ളി എച്ച്.എം.ടി. റോഡിലെ ജൽവായു ഹൈറ്റ്സ് അപ്പാര്‍ട്ട് മെന്റ് റോഡില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ 1.40 ഓടെയായിരുന്നു അപകടം.

കരണും ജിബിന്‍ ജോസും ജാലഹള്ളിയിലെ പ്ലാറ്റിനംസിറ്റി അപ്പാര്‍ട്ട് മെന്റിലായിരുന്നു താമസം. ജിബിന്‍ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഈയിടെയാണ് ജോലിയില്‍ ചേര്‍ന്നത്. ജിബിന്റെ സഹോദരി: ജിലു റോസ് മാത്യൂ (യു.കെ).

ഗുജറാത്ത് സ്വദേശിയായ കരണിന്റെ മാതാപിതാക്കള്‍ ഏറെക്കാലമായി കൊച്ചിയിലാണ് താമസം. ഇരുവരുടേയും മൃതദേഹങ്ങള്‍ രാമയ്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബെംഗളൂരു കല വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ സ്ഥലത്തെത്തി പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്ക് സഹായം ചെയ്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.