കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഗാനതരംഗിണി സംഘടിപ്പിച്ചു

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് കലാ-സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ഗാനതരംഗിണി സംഘടിപ്പിച്ചു. ടി ദാസറഹള്ളി സന്തോഷ് നഗറിലുള്ള കേരള സമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് കെട്ടിടത്തില്‍ വച്ച് നടന്ന പരിപാടിയില്‍ സംഗീത സംവിധായകനും ഗായകനുമായ അകലൂര്‍ രാധാകൃഷ്ണന്‍, ചലച്ചിത്ര പിന്നണി ഗായിക ശ്രീലക്ഷ്മി ജയചന്ദ്രന്‍ എന്നിവരുള്‍പ്പെടെ പതിനഞ്ച് ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു. പഴയതും പുതിയതുമായ സിനിമാഗാനങ്ങള്‍, നാടക ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍ എന്നിവ കോര്‍ത്തിണക്കിയാണ് സംഗീത പരിപാടി അവതരിപ്പിച്ചത്.
മലയാള ഭാഷാ പ്രചാരക വാസന്തി കൃഷ്ണന്‍, എഡ്യൂക്കേഷണലിസ്റ്റും സരസ്വതിഭായി ദാദാസാഹേബ് ഫാല്‍ക്കെ ഐക്കോണിക് വുമണ്‍ അവാര്‍ഡ് ജേതാവുമായ ദീപ വി എച്ച്, അകലൂര്‍ രാധാകൃഷ്ണന്‍, ശ്രീലക്ഷ്മി ജയചന്ദ്രന്‍ എന്നിവരെ ആദരിച്ചു.
പ്രസിഡന്റ് വിജയന്‍ എം വി, സെക്രട്ടറി ബിജു ജേക്കബ്, വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിമാരായ സത്യനാഥന്‍ ബാബു, വിശ്വനാഥന്‍ പിള്ള, ട്രഷറര്‍ രാജേഷ്, കലാ-സാംസ്‌കാരിക സമിതി ചെയര്‍മാന്‍ രാഘുനാഥന്‍ പിള്ള കണ്‍വീനര്‍ വിജയന്‍ വി കെ, ചിത്തരഞ്ജന്‍, ഗോപാലകൃഷ്ണന്‍ ടി കെ, ഹരികൃഷ്ണ, ശിവപ്രസാദ്, സോമരാജന്‍ പിള്ള, ഗോപിനാഥന്‍ നായര്‍, ബാലചന്ദ്രന്‍ പി, അശോകന്‍ കെ പി, മധു, ജോസഫ് പി എഫ്, വിജയന്‍ പിള്ള, രാജശേഖരന്‍ നായര്‍ ഗോപകുമാര്‍, സേതുനാഥ്, സുധീന്ദ്രന്‍, ഷാജിമോന്‍, പി എ സുകുമാരന്‍ നായര്‍, അക്ഷയ് കുമാര്‍, വാസുദേവന്‍ എന്നിവര്‍ നേത്യത്വം നല്‍കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.