സി. എച്ച്. പ്രതാപ് റെഡ്ഡി ഐ.പി.എസ് പുതിയ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍
ബെംഗളൂരു: പോലീസ് വകുപ്പിലെ ഉന്നത സ്ഥാനങ്ങളിൽ മാറ്റങ്ങൾ വരുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍ പന്ത് ഐ.പി.എസിന് ഡി.ജി.പി (റിക്രൂട്ട്മെന്റ് ) ആയി സ്ഥാനകയറ്റം നല്കി. ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.ജി.പിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സി. എച്ച്. പ്രതാപ് റെഡ്ഡി ഐ.പി.എസ് ആണ് പുതിയ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍.
കെ.എസ്.ആര്.പി യില്‍ എ.ഡി.ജി.പി ആയ അലോക് കുമാര്‍ ഐ.പി.എസിനെ ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.ജി.പിയായി നിയമിച്ചിട്ടുണ്ട്. അലോക് കുമാറിന്റെ ചുമതല ഇനി മുതല്‍ നിലവില്‍ ക്രൈം ആന്റ് ടെക്നിക്കല്‍ സര്‍വീസസ് എ.ഡി.ജി.പി ആര്. ഹിതേന്ദ്ര ഐ.പി.എസിനാണ്.
നിലവില്‍ ബെംഗളൂരു സിറ്റി സെന്‍ട്രല്‍ ഡിവിഷന് ഡെപ്യുട്ടി കമ്മീഷണറായ എം. എന്‍ അനുചേത് ഐ.പി.എസിനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് എസ്.പിയായും നിയമിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.