കോവിഡ് വാക്സിനായ കോർബെവാക്സിന്റെ വില കുത്തനെ കുറച്ചു
ന്യൂഡൽഹി: ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മരുന്നുനിർമ്മാണ കമ്പനിയായ ബയോളജിക്കൽ ഇ ഉൽപ്പാദിപ്പിക്കുന്ന കോവിഡ് വാക്സിൻ- കോർബെവാക്സിൻ്റെ വില കുറച്ചു. വാക്സിന്റെ നിലവിലെ വിലയായ 840 രൂപയിൽ നിന്ന് 250 രൂപയായി കുറച്ചതായി കമ്പനി അറിയിച്ചു. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഈടാക്കുന്ന വിലയാണിത്. ജിഎസ്ടി അടക്കമാണ് പുതിയ വില.
സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് കോർബെവാക്സ് ഡോസ് സ്വീകരിക്കുമ്പോൾ 400 രൂപ നൽകിയാൽ മതി. നികുതി അടക്കമാണ് ഈ വിലയെന്നും കമ്പനി അറിയിച്ചു. നേരത്തെ കോർബെവാക്സ് ഡോസ് സ്വീകരിക്കാൻ 990 രൂപയാണ് നൽകേണ്ടിയിരുന്നത്.
ഏപ്രിൽ മുതല്‍ അഞ്ചുവയസിനും 12 വയസിനും ഇടയിലുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് കോർബെവാക്സ് നൽകാൻ ഡ്രഗസ് കൺട്രോളർ അനുമതി നൽകിയിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്സിനൊപ്പമാണ് കോർബെവാക്സിനും അനുമതി നൽകിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.