മലയാളി യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാളില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊച്ചി സ്വദേശിനിയായ ഷൈമ (54) ആണ് മംഗളൂരു ദേര്‍ലക്കട്ടെയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് ഷൈമയുടെ ഭര്‍ത്താവ് കാസറഗോഡ് കുമ്പള സ്വദേശി ജോസഫ് ഫ്രാന്‍സിസിനെ (54) ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മെയ് 11 നാണ് ഷൈമയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷൈമ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു ജോസഫ് പറഞ്ഞത്. എന്നാല്‍ ഇതില്‍ ആശുപത്രി അധികൃതര്‍ തുടക്കത്തില്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൈമ മരിച്ചത്. മംഗളുരുവിലെ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ഷൈമയുടെ തലക്കേറ്റ മാരകമുറിവാണ് മരണകാരണമെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.

പെട്രോള്‍ ബങ്കുകള്‍ കരാറടിസ്ഥാനത്തില്‍ നിര്‍മിച്ചു നല്‍കുന്ന ജോലിയാണ് ജോസഫിന്റേത്. നിരന്തരം മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാള്‍ ഭാര്യ ഷൈമയുമായി വഴക്കിടാറുണ്ട്. മെയ് 11 ന് വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മൂര്‍ച്ചയേറിയ വസ്തുകൊണ്ട് ഷൈമയുടെ തലക്കടിക്കുകയായിരുന്നു. ഇതോടെ അബോധാവസ്ഥയിലായ ഷൈമയെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. പ്രൈമറി ക്ലാസില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍ ഇവര്‍ക്കുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.