Follow the News Bengaluru channel on WhatsApp

ഡെങ്കിപ്പനി പടരുന്നു; ബെംഗളൂരുവിൽ മാത്രം 331 ഡെങ്കി കേസുകൾ

ബെംഗളൂരു : ഏപ്രില്‍ 30 വരെ കര്‍ണാടകയില്‍ 1,185 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇതുവരെ ബി.ബി.എം.പി പരിധിയിൽ 331 ഡെങ്കി കേസുകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 123 കേസുകള്‍ ബിബിഎംപിയുടെ ഈസ്റ്റ് സോണിലാണ്. 2019ല്‍ 4,276 കേസുകളും 2020-ല്‍ 664 കേസുകളും 2021-ല്‍ 592 കേസുകളുമായി നേരത്തെയും ഈസ്റ്റ് സോണ്‍ ബിബിഎംപിയുടെ പട്ടികയില്‍ ഒന്നാമതായിരുന്നു.

കഴിഞ്ഞ വര്‍ഷം ബിബിഎംപി പരിധിയില്‍ 1,641 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020ല്‍ 2,047 കേസുകളും 2019ല്‍ 10,411 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച 7393 പേരില്‍ ഏഴുപേര്‍ മരിച്ചെങ്കിലും ഈ വര്‍ഷം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് ഏറെ ആശ്വാസം നല്കുന്നത്.

ദേശീയ ഡെങ്കിപ്പനി ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച നഗരത്തില്‍ സംഘടിപ്പിച്ച ഡെങ്കിപ്പനി പ്രചാരണ ക്യാമ്പയിന്‍ സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ഡി. രണ്‍ദീപ് ഉദ്ഘാടനം ചെയ്തു. ഡെങ്കിപ്പനിക്ക് പ്രത്യേക ചികിത്സയില്ലെന്നും ഈഡിസ് ഈജിപ്തി കൊതുകിനെ കുറിച്ചുള്ള അവബോധവും ഉറവിടം കുറയ്ക്കലും വഴി മാത്രമേ നമുക്ക് രോഗത്തെ തടയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. രോഗത്തെ പ്രതിരോധിക്കാന്‍ ചേരികളിലെ കെട്ടിക്കിടക്കുന്ന വെള്ളം വൃത്തിയാക്കുകയാണ് ആദ്യപടിയെന്ന് അദ്ദേഹം പറഞ്ഞു. ശരീര വേദന, പുറം വേദന കണ്ണുകള്‍ക്ക് പിന്നിലെ വേദന, പനി, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ എന്നിവർ ഉടൻ ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ബിബിഎംപി സ്‌പെഷ്യല്‍ കമ്മീഷണര്‍ (ആരോഗ്യം) ഡോ. കെ. വി. ത്രിലോക് ചന്ദ്ര പറഞ്ഞു. ക്യാമ്പയിനില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദേഹം, അപ്രതീക്ഷിത മഴയും മണ്‍സൂണിന് മുമ്പുള്ള മഴയും വര്‍ദ്ധിച്ചതാണ് ഡെങ്കിപ്പനി കൂടാന്‍ കാരണമായതെന്നും അദ്ദേഹം അറിയിച്ചു.

നഗരത്തില്‍ 20 ലക്ഷം വീടുകളുണ്ട്, വീടുകള്‍ തോറും സര്‍വ്വേ നടത്തി ലാര്‍വകളെ നശിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ അവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നഗര ചേരികള്‍ക്ക് മാത്രമായി പ്രത്യേക ആരോഗ്യ പ്രവര്‍ത്തകരെ അനുവദിച്ചിട്ടുണ്ട്. അധിക ജീവനക്കാരെ അനുവദിക്കാന്‍ ഇതിനകം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായും ഡോ. ത്രിലോക് ചന്ദ്ര പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.