Follow the News Bengaluru channel on WhatsApp

ക്രിയേറ്റിവ് വിമെൻ രണ്ടാം വാർഷികാഘോഷം

ബെംഗളൂരു: ക്രിയേറ്റിവ് വിമെന്‍ രണ്ടാം വാര്‍ഷികാഘോഷം ഇന്ദിരാനഗര്‍ റോട്ടറി ഹാളില്‍ നടന്നു. സംഘടനയുടെ പ്രസിഡന്റും പ്രശസ്ത എഴുത്തുകാരിയുമായ രാജേശ്വരി നായര്‍ രചിച്ച് ശശികല ശങ്കരനാരായണന്‍ ഈണം പകര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച സ്വാഗതഗാനത്തോടെ പരിപാടി ആരംഭിച്ചു, രാജേശ്വരി നായര്‍ പരിപാടിയ്ക്ക് സ്വാഗതമാശംസിച്ചു. സെക്രട്ടറി പ്രീത പി നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഭിനേത്രി ഡോ. കമനീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

സ്ത്രീമുന്നേറ്റത്തിന്റെ ആവശ്യകതയെക്കുറിച്ചും, ഉത്തരവാദിത്വങ്ങളും, പരിമിതികളും സ്ത്രീയുടെ സര്‍ഗ്ഗാത്മകലോകത്തിന് പരിമിതിയിടുന്നുവെങ്കിലും സ്വയം പ്രചോദിതയാവണം ഒരോ സ്ത്രീകളുമെന്നും, ക്രിയേറ്റിവ് വിമന്‍ പോലെയുള്ള സംഘടനകളിലൂടെ അത് സാധ്യമാകുമെന്നും ഡോ. കമനീധരന്‍ പറഞ്ഞു.

വിശിഷ്ടാതിഥികളായ ചിത്രകാരിയും, കവിയത്രിയുമായ അനുരാധ നാലപ്പാട്, നര്‍ത്തകിയും, അഭിനേത്രിയുമായ ഗായത്രി ദേവി, നര്‍ത്തകിയും, എഴുത്തുകാരിയുമായ അപര്‍ണ്ണ വിനോദ് മേനോന്‍ എന്നിവര്‍ സമൂഹനന്മയിലധിഷ്ടിതമായ സര്‍ഗ്ഗാത്മകതയിലൂടെ സ്ത്രീമുന്നേറ്റം സാധ്യമാകുമെന്നും സംഘര്‍ഷങ്ങളെക്കാള്‍ ക്രിയാത്മകമായ ചിന്തയാണ് ലോകപുരോഗതിയ്ക്ക് ആവശ്യമെന്നും ചര്‍ച്ചയില്‍ പറഞ്ഞു.

അഭിനേത്രി ഡോ. കമനീധരന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു

ക്രിയേറ്റിവ് വിമന്‍ സംഘടനയുടെ പതിനാറ് അംഗങ്ങള്‍ ചേര്‍ന്ന് രചിച്ച കാവ്യം സുഗേയം എന്ന കവിതാസമാഹാരം ഡോ. കമനീധരന്‍ കല്‍ക്കട്ടയിലെ സാംസാരികപ്രവര്‍ത്തകനായ സി ജി മേനോന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഡോ. ഇന്ദു കെ വി രചിച്ച് ‘ക്വീര്‍ സിദ്ധാന്ത് കാ സാഹിത്യ സാമാജിക് പരിപ്രേക്ഷ്’ എന്ന ഹിന്ദി കൃതി നര്‍ത്തകി ഗായത്രി ദേവി ശ്രീ പി വി ബാബുവിന് നല്‍കി പ്രകാശനം ചെയ്തു. ബെംഗളൂരുവിലെ എഴുത്തുകാരിയായ രമാ പ്രസന്ന പിഷാരടി രചിച്ച ‘അതിജീവിത’ എന്ന സമാഹാരം അനുരാധ നാലപ്പാട് രമേഷ് മേനോന് നല്‍കി പ്രകാശനം ചെയ്തു. ക്രിയേറ്റിവ് വിമന്‍ പ്രസിഡന്റും എഴുത്തുകാരിയായ രാജേശ്വരി നായരുയുടെ ‘സ്മൃതിയിടം’ എന്ന പുസ്തകത്തിന്റെ കവര്‍ പേജ് അപര്‍ണ്ണ മേനോന്‍ ജിതേന്ദ്രന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ബെംഗളൂരുവിലെ എഴുത്തുകാരിയായ സിന്ധുഗാഥയുടെ ‘ആകാശം ആരുടെ ശബ്ദകോശമാണ്’ എന്ന കൃതിയുടെ കവര്‍ പേജ് ഡോ. കെ കെ സുധ ഹേമമാലിനി പ്രമോദിന് നല്‍കി പ്രകാശനം ചെയ്തു.

വിവര്‍ത്തനത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച സുധാകരന്‍ രാമന്തളിയെ ക്രിയേറ്റിവ് വിമന്‍ അഡ്വവൈസറി ബോര്‍ഡ് അംഗം വാസു നായരും മുഖ്യാതിഥിയായ ഡോ. കമനീധരനും ചേര്‍ന്ന് ആദരിച്ചു.

ബെംഗളൂരുവിലെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരായ കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, ബിദരഹള്ളി കെ എന്‍ എസ് പ്രസിഡന്റ് സുഭദ്രാ നായര്‍, ത്രയംബക പെര്‍മോമിങ്ങ് ആര്‍ട്ട്‌സ് ഫൗണ്ടര്‍ ഹേമമാലിനി പ്രമോദ്, നര്‍ത്തകി ഡോ. കെ.കെ സുധ, കവിയത്രി ശ്രീകലാ പി വിജയന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോ. അഷ്‌ക ദേശായിയും, സി വൈ അതിഥിയും ചേര്‍ന്ന് ‘രമന്തേ കുത്ര ദേവത’ എന്ന കഥക് നൃത്തവും ബാംഗ്‌ളൂര്‍ റംസ് നൃത്തവേദിയുടെ സ്‌കിറ്റ് ഡാന്‍സും അരങ്ങേറി. രമ്യ വിനോദും, ശശികല ശങ്കരനാരായണനും ചേര്‍ന്ന് അഷ്ടപദി അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ പുഷ്പവേണി, പ്രഭാ മേനോന്‍, സിന്ധുഗാഥ, സുധാ ജിതേന്ദ്രന്‍, കൃഷ്‌ണേന്ദു സായ്, ഡോ. പ്രിയ, രാജേശ്വരി നായര്‍, രമാ പ്രസന്ന പിഷാരടി എന്നിവര്‍ പങ്കെടുത്തു. കൃഷ്‌ണേന്ദു, ശ്രീലത പ്രകാശ് ലേഷ്മ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. രമ്യാ വിനോദ് കഥാപ്രസംഗവും, ഡോ.ഷബാന ഹബീബ് മാപ്പിളപ്പാട്ടും അവതരിപ്പിച്ചു.

എഴുത്തുകാരിയും ഡല്‍ഹി മലയാളം മിഷന്റെ ചീഫ് കോര്‍ഡിനേറ്ററുമായിരുന്ന അംബികാ പി മേനോന്‍ കഥയരങ്ങ് മോഡറേറ്റ് ചെയ്തു. കഥയരങ്ങില്‍ എഴുത്തുകാരായ സിന്ധു ഗാഥ, അര്‍ച്ചന സുനില്‍ പുഷ്പവേണി, മായാദത്ത്, ബ്രിജി കെ ടി, മൈഥിലി കാര്‍ത്തിക് എന്നിവര്‍ കഥകളവതരിപ്പിച്ചു.സുധാ ജിതേന്ദ്രനും, ശശികല ശങ്കരനാരായണനും പരിപാടിയുടെ അവതരണം നിര്‍വഹിച്ചു.

കൃഷേന്ദു സായി നയിച്ച അതിജീവിതകളുടെ അനുഭവങ്ങള്‍ ചര്‍ച്ച ചെയ്ത ഓപ്പണ്‍ ഫോറത്തില്‍ ബ്രിജി കെ ടി, സരസ്വതി മണി, അജിത കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു ജോയിന്റ് സെക്രട്ടറി ഡോ. ഇന്ദു കെവി പരിപാടിയുടെ നന്ദിപ്രകാശനം നിര്‍വഹിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.