Follow the News Bengaluru channel on WhatsApp

കേന്ദ്ര സർവിസിൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 2065 ഒഴിവുകൾ; സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ കമ്മീഷൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി.) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. രാജ്യത്തുടനീളം 2065 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 13 ആണ്. മെട്രിക്കുലേഷൻ, ഹയർസെക്കൻഡറി, ബിരുദവും അതിനുമുകളിലും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതകളുള്ള ജോലികൾക്കായി ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങുന്ന മൂന്ന് വ്യത്യസ്ത കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ആ​ഗ​സ്റ്റി​ലാണ് പരീക്ഷ.

(പ​ര​സ്യ​ന​മ്പ​ർ ഫേ​സ്- k/2022/സെ​ല​ക്ഷ​ൻ പോ​സ്റ്റ​ഡ്).

ത​സ്തി​ക​ക​ൾ, ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം, യോ​ഗ്യ​ത, മാ​ന​ദ​ണ്ഡ​ങ്ങ​ൾ, സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ, സം​വ​ര​ണം, ശ​മ്പ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://ssc.nic.inൽ നിന്നും ​ഡൗ​ൺ​ലോ​ഡ് ചെ​യ്യാം(  https://ssc.nic.in/SSCFileServer/PortalManagement/UploadedFiles/notice_rhq_12052022.pdf )

337 വ്യ​ത്യ​സ്ത ത​സ്തി​ക​ക​ളി​ലാ​ണ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്.

ന​ഴ്സി​ങ് ഓ​ഫി​സ​ർ/​സ്റ്റാ​ഫ് ന​ഴ്സ്, ജൂ​നി​യ​ർ കെ​മി​സ്റ്റ്, ഫാ​ർ​മ​സി​സ്റ്റ് (അ​ലോ​പ്പ​തി/​ഹോ​മി​യോ/​ആ​യു​ർ​വേ​ദ), ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്റ്, മെ​ഡി​ക്ക​ൽ അ​റ്റ​ൻ​ഡ​ന്റ്, ആ​ക്സി​ല​റി ന​ഴ്സി​ങ് മി​ഡ് വൈ​ഫ് (എ.​എ​ൻ.​എം), ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ്, സ​ർ​വേ​യ​ർ, ടെ​ക്നി​ക്ക​ൽ ഓ​പ​റേ​റ്റ​ർ ഡ്രി​ല്ലി​ങ്, ബൊ​ട്ടാ​ണി​ക്ക​ൽ അ​സി​സ്റ്റ​ന്റ്, ഗേ​ൾ കാ​ഡ​റ്റ് ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ്, ഡ്രി​ല്ലി​ങ് അ​സി​സ്റ്റ​ന്റ്, ജൂ​നി​യ​ർ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ്, മ​ൾ​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫ് (എം.​ടി.​എ​സ്), പേ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്റ്, സ്റ്റോ​ർ​കീ​പ്പ​ർ, ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ്, ലൈ​ബ്ര​റി അ​സി​സ്റ്റ​ന്റ്, സ​യ​ന്റി​ഫി​ക് അി​സി​റ്റ​ന്റ് (കെ​മി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ), ഹാ​ൻ​ഡി​ക്രാ​ഫ്റ്റ് പ്ര​മോ​ഷ​ൻ ഓ​ഫി​സ​ർ, ഡ്രാ​ഫ്റ്റ്സ്മാ​ൻ, ഫീ​ൽ​ഡ് അ​റ്റ​ൻ​ഡ​ന്റ്, ഓ​ഫി​സ് അ​റ്റ​ൻ​ഡ​ന്റ് (എം.​ടി.​എ​സ്), ഓ​ഫി​സ് സൂ​പ്ര​ണ്ട്, ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ, ചാ​ർ​ജ്മാ​ൻ മെ​ക്കാ​നി​ക്ക​ൽ, ഫോ​ട്ടോ​ഗ്രാ​ഫ​ർ, യൂ​ത്ത് അ​സി​സ്റ്റ​ന്റ്, കാ​ന്റീ​ൻ അ​റ്റ​ൻ​ഡ​ന്റ്, ഡാ​റ്റാ പ്രോ​സ​സി​ങ് അ​സി​സ്റ്റ​ന്റ്, അ​സി​സ്റ്റ​ന്റ്

പ്രോ​ഗ്രാ​മ​ർ, ലീ​ഗ​ൽ അ​സി​സ്റ്റ​ന്റ്, ട്രേ​ഡ്സ്മാ​ൻ സ്കി​ൽ​ഡ് (വി​വി​ധ ട്രേ​ഡു​ക​ൾ), എ​വി​ക്ഷ​​ൻ ഇ​ൻ​സ്പെ​ക്ട​ർ, ജൂ​നി​യ​ർ വ​യ​ർ​ലെ​സ് ഓ​ഫി​സ​ർ, സെ​ക്ഷ​ൻ ഓ​ഫി​സ​ർ (ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ), അ​ക്കൗ​ണ്ട​ന്റ്, ക്ലീ​ന​ർ, ഫോ​ർ​മാ​​ൻ, വ​ർ​ക് ഷോ​പ് അ​റ്റ​ൻ​ഡ​ന്റ്, ല​ബോ​റ​ട്ട​റി അ​റ്റ​ൻ​ഡ​ന്റ്, ഇ.​സി.​ജി ടെ​ക്നീ​ഷ്യ​ൻ, കു​ക്ക്, ചാ​ർ​ജ്മാ​ൻ, അ​മ്യൂ​ണി​ഷ​ൻ ആ​ൻ​ഡ് എ​ക്സ്‍പ്ലോ​സീ​വ്സ്/​മെ​ക്കാ​നി​ക്, സീ​നി​യ​ർ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ്, എ​ക്സി​ക്യൂ​ട്ടി​വ് (വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ്), ജൂ​നി​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് (അ​ഡ്മി​ൻ ആ​ൻ​ഡ് എ​ച്ച്.​ആ​ർ), സ്റ്റാ​ഫ് കാ​ർ ഡ്രൈ​വ​ർ, എ​ക്സി​ക്യൂ​ട്ടി​വ് (ഖാ​ദി/​​ട്രെ​യ്നി​ങ്) മു​ത​ലാ​യ ത​സ്തി​ക​കളിലേക്കാണ് പരീക്ഷ. എ​ല്ലാ ത​സ്തി​ക​ക​ളും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ഓ​രോ ത​സ്തി​ക​ക്കും പ്ര​ത്യേ​ക ഫീ​സോ​ടു​കൂ​ടി അ​പേ​ക്ഷി​ക്ക​ണം.

അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. ഡെ​ബി​റ്റ്/​ക്രെ​ഡി​റ്റ് കാ​ർ​ഡ്, നെ​റ്റ്ബാ​ങ്കി​ങ് മു​ഖാ​ന്ത​രം ഫീ​സ് അ​ട​ക്കാം. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വി​ജ്ഞാ​പ​നം കാ​ണു​ക. സെ​ല​ക്ഷ​ൻ ടെ​സ്റ്റി​ന് കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.