Follow the News Bengaluru channel on WhatsApp

മാമ്പഴങ്ങൾ ഇനി വീട്ടിലെത്തും

ബെംഗളൂരു: മാമ്പഴങ്ങൾ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി കർണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്‌മെന്റ് ആൻഡ് മാർക്കറ്റിങ് കോർപ്പറേഷനും (കെ.എസ്. എം.ഡി.എം.സി. എൽ) ഇന്ത്യൻ തപാൽ വകുപ്പും. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് മാമ്പഴങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതി ഓൺലൈൻ വെബ് പോർട്ടൽ വഴിയാണ് നടപ്പിലാക്കുന്നത്. പോർട്ടൽ തിങ്കളാഴ്ച മുതൽ നിലവിൽ വന്നു. https://www.karsirimangoes.karnataka.gov.in/ എന്ന പോർട്ടലിലൂടെയാണ് മാമ്പഴം ലഭ്യമാകുക.

ന്യായമായ വിലയിലുള്ള വിവിധ ഇനത്തിൽപ്പെട്ട മാമ്പഴങ്ങൾ വെബ് പോർട്ടൽ വഴി ഓർഡർ ചെയ്താൽ തപാൽ വഴി വീട്ടിലെത്തും. ഓൺലൈനായി വിൽക്കുന്ന മാമ്പഴത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചകളുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. മാമ്പഴം വിൽക്കുന്നതു സംബന്ധിച്ച എല്ലാ വിവരങ്ങളും പോർട്ടലിൽ ലഭിക്കും. ഉപഭോക്താക്കളിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാൽ കർഷകനിൽനിന്ന് വിശദീകരണം തേടും. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകും.

https://www.karsirimangoes.karnataka.gov.in/

പോർട്ടലിൽ ഉപഭോക്താവ് മാമ്പഴം തിരഞ്ഞെടുത്ത ശേഷം വിലാസം നൽകുമ്പോൾ രജിസ്റ്റർ ചെയ്ത കർഷകരുടെ മൊബൈലിലേക്ക് ഈ വിലാസമെത്തും. തുടർന്ന് കർഷകർ മാമ്പഴം പായ്ക്ക് ചെയ്ത് പോസ്റ്റോഫീസ് വഴി അയയ്ക്കും. നിലവിൽ അൽഫോൺസോ, ബെംഗനപ്പള്ളി ഉൾപ്പെടെയുള്ള മാമ്പഴ ഇനങ്ങൾ പോർട്ടലിൽ ലഭ്യമാണെന്ന് കെ.എസ്.എം.ഡി.എം.സി.എൽ. അറിയിച്ചു.

2020 ൽ കർണാടക സർക്കാരും ഇന്ത്യൻ തപാൽ വകുപ്പും ചിക്കബെല്ലാപുര, കോലാർ, രാമനഗര എന്നീ ജില്ലകളിലെ കർഷകരിൽ നിന്നും മാമ്പഴങ്ങൾ വാങ്ങി ഓൺലൈനായി വിൽപ്പന നടത്തിയിരുന്നു. പദ്ധതി വിജയിച്ചതോടെ 2021 ലും ഓൺലൈൻ വിൽപ്പന തുടർന്നു. രണ്ടു വർഷം പദ്ധതി വിജയകരമായി കൊണ്ടു പോകാൻ സാധിച്ചതുവഴി ഉപഭോക്താക്കൾക്കും കർഷകർക്കും ഏറെ പ്രയോജനം ലഭിച്ചതായി കെ.എസ്.എം.ഡി.എം.സി.എൽ മാനേജിംഗ് ഡയറക്ടർ സിജി നാഗരാജ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.