Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ കനത്ത മഴ: ദൃശ്യങ്ങൾ, ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

ബെംഗളൂരു: ബെംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി. മൂന്ന് മണിക്കൂറോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ നഗരത്തിലെ മിക്ക ഇടങ്ങളിലെയും  വാഹനഗതാഗതം മണിക്കൂറുകളോളമാണ് തടസ്സപ്പെട്ടത്. ബെന്നാര്‍ഘട്ട, മാര്‍ത്തഹള്ളി, ഹൊസകരഹള്ളി, ജീവന്‍ഭീമാനഗര്‍. എച്ച്.എസ്.ആര്‍.ലേ ഔട്ട്, എം.ജി. റോഡ്, മജെസ്റ്റിക്ക് എന്നിങ്ങനെ പലയിടങ്ങളിലെ റോഡുകളിലും വെള്ളം കയറി. മെട്രോ സര്‍വീസുകളും അല്പനേരം തടസപ്പെട്ടു. മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സൗത്ത് ബെംഗളൂരുവിലെ നരസിംഹ കോളനിയിലെ ചേരികളില്‍ വെള്ളം കയറിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി 10 മണിവരെയുള്ള കണക്കുകള്‍ പ്രകാരം ബി.ബി.എം.പിയുടെ മൂന്ന് സോണുകളില്‍ മാത്രം 10 സെന്റി മീറ്റര്‍ മഴയാണ് അര മണിക്കൂറിനുള്ളില്‍ ലഭിച്ചത്.( ഈസ്റ്റ് 10.05 സെന്റി മീറ്റര്‍, സൗത്ത് 11.3 സെന്റി മീറ്റര്‍, വെസ്റ്റ് 10 സെന്റി മീറ്റര്‍).

മഴ തുടരുന്ന പശ്ചാത്തലത്തില്‍ ബെംഗളൂരു അര്‍ബന്‍, റൂറല്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ ഉള്ളത്. ഇരു ജില്ലകളിലും ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയില്‍ കുടുങ്ങിയ വാഹനങ്ങളുടേയും വെള്ളക്കെട്ടുകളുടേയും ചിത്രങ്ങള്‍ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

 

കഴിഞ്ഞ ഏതാനം ദിവസങ്ങളായി മൈസൂരു, കുടക്, ചാമരാജനഗർ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. മൈസൂരുവിൽ കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീഴുകയും റോഡുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലേഗൽ – കോഴിക്കോട് ദേശീയപാത 766-ൽ മൈസൂരു- നഞ്ചൻകോട് ഭാഗങ്ങളിൽ റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അടുത്ത ഏതാനും ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.