Follow the News Bengaluru channel on WhatsApp

ഗൂഗിള്‍ മാപ്പ് ചതിച്ചു; കോട്ടയത്ത് കുട്ടികളടക്കം സഞ്ചരിച്ചിരുന്ന കർണാടക സ്വദേശികളായ ടൂറിസ്റ്റ് സംഘത്തിന്റെ കാർ തോട്ടിലേക്ക് വീണു

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി വാഹനത്തില്‍ യാത്രചെയ്ത സംഘം അപകടത്തില്‍പ്പെട്ടു. കുറുപ്പന്തറ കടവില്‍ ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കര്‍ണാടക സ്വദേശികളായ ടൂറിസ്റ്റ് സംഘത്തിന്റെ കാര്‍ തോട്ടിലേക്ക് വീഴുകയായിരുന്നു.

മൂന്നാറില്‍നിന്ന് ആലപ്പുഴയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. യാത്ര തുടങ്ങിയത് മുതല്‍ക്കെ ഗൂഗിള്‍ മാപ്പ് നോക്കിയാണ് തങ്ങള്‍ സഞ്ചരിച്ചതെന്ന് കുടുംബം പറഞ്ഞു. കടവിന്റെ അടുത്ത് എത്തിയപ്പോള്‍ മുന്നോട്ട് പോകണം എന്നാണ് ഗൂഗിള്‍ മാപ്പിലൂടെ ലഭിച്ച നിര്‍ദേശം. ഇതോടെ ഇവിടെയുണ്ടായിരുന്ന വളവ് ശ്രദ്ധിക്കാതെ ഡ്രൈവര്‍ മുന്നോട്ട് പോയി. ഇത് കണ്ട പ്രദേശവാസികള്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ചപ്പോഴേക്കും അപകടം നടന്നിരുന്നു. ശക്തമായ മഴയുള്ള സമയമായതിനാല്‍ തോട് നിറഞ്ഞിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. കാറിനെ കരയ്ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാതിരുന്നതോടെ പിന്നീട് ലോറി ഉപയോഗിച്ച് കെട്ടിവലിച്ചാണ് കരയ്ക്കെത്തിച്ചത്.

കാറിന് കൂടുതല്‍ തകരാറുകളില്ലാതിരുന്നതിനാല്‍ ഇതേ കാറില്‍ തന്നെ യാത്ര തുടരാന്‍ കുടുംബത്തിനായി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് ടൂറിസ്റ്റ് സംഘത്തെ രക്ഷിച്ചത്. നാട്ടുകാര്‍ക്ക് നന്ദി പറഞ്ഞാണ് സംഘം മടങ്ങിയത്. ഈ ഭാഗത്ത് അപകടങ്ങള്‍ നടക്കുന്നത് പതിവ് കാഴ്ചയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവിടേക്കുള്ള വഴി ചങ്ങലയിട്ട് തത്കാലികമായി അടച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.