Follow the News Bengaluru channel on WhatsApp

അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരും; കർണാടകയിൽ മഴക്കെടുതിയിൽ മരണം ആറായി

ബെംഗളൂരു: അടുത്ത മൂന്ന് ദിവസം കൂടി സംസ്ഥാന വ്യാപകമായി മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം (ഐ.എം.ഡി) അറിയിച്ചു. ബുധനാഴ്ച കർണാടകയുടെ തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഐ.എം.ഡി റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചാമരാജ നഗര, ചിക്കബെല്ലാപുര, ചിക്കമഗളൂരു, ചിത്രദുർഗ, ദാവണഗരെ, ഹാസൻ, മൈസൂരു, രാമനഗര, ശിവമോഗ, തുമകുരു എന്നിവിടങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേ സമയം സംസ്ഥാനത്തെ മഴക്കെടുതികളിൽപ്പെട്ട് മരിച്ചവരുടെ എണ്ണം ആറായി. ബെംഗളൂരുവിൽ കാവേരി പൈപ്പ് ലൈൻ പ്രവൃത്തിക്കിടെ ജ്ഞാനഭാരതി റെസിഡൻഷ്യൽ ലേ ഔട്ടിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചിരുന്നു. ബിഹാർ സ്വദേശി ദേവഭാരത്, ഉത്തർപ്രദേശ് സ്വദേശി അങ്കിത് കുമാർ എന്നിവരാണ് മരിച്ചത്.

ഹാസനിൽ കനത്ത മഴയെത്തുടർന്ന് സ്കൂളിന്റെ മതിലിടിഞ്ഞുവീണ് യുവാവ് മരിച്ചു. ചന്നരായപട്ടണയിലെ എം.കെ. ഹൊസുർ സ്വദേശി ശിവകുമാർ (28) ആണ് മരിച്ചത് ഹാസൻ ജില്ലയിലെ ഹോളെനർസിപുർ താലൂക്കിലുള്ള രംഗനഹള്ളിയിൽ ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം.

ദാബാസ്പേട്ടിലെ കെമിക്കൽ ഫാക്ടറിയിലെ ജോലിക്കിടെ മേൽക്കൂരയിൽ നിന്ന് താഴേക്ക് വീണ് തൊഴിലാളി മരിച്ചു, 54. കാരനായ ശകണ്ണയാണ് മരിച്ചത്.

ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചിട്ടുണ്ട്. ബീദർ ചിഞ്ചോളി ഘട്ടക് സ്വദേശി പാർവതി നന്ദകുമാർ (49), യാദ്ഗിർ സ്വദേശി ഭീമണ്ണ ഹിറെകുറബപ്പ (38) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ അത്യപൂർവ്വമായ മഴക്കാണ് ബെംഗളൂരു നഗരം സാക്ഷ്യം വഹിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, ഓടകളിൽ നിറഞ്ഞു കവിഞ്ഞ വെള്ളം റോഡുകളെ കീഴ്പ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിച്ച മഴ ബുധനാഴ്ച രാവിലെ വരെ തുടർന്നു.

കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ബെംഗളൂരുവിൽ പെയ്തിറങ്ങിയത് 100 മില്ലി മീറ്ററാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കനത്ത മഴ നാശം വിതച്ച ഹൊസകരഹള്ളി, ദത്താത്രേയ നഗര, രാജരാജേശ്വരി നഗർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 90 മില്ലിമീറ്റർ മഴ പോലും താങ്ങാൻ കഴിയാനുള്ള ശേഷി നഗരത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയിൽ നിറയുന്ന നഗരത്തിലെ വെള്ളം നഗരത്തിന് പുറത്തേക്ക് കൊണ്ടു പോകാനുള്ള പ്രവൃത്തികൾ പൂർത്തിയാക്കുന്നതോടെ നഗരത്തിലെ വെള്ളപ്പൊക്ക പ്രശ്നം പൂർണമായും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മഴക്കെടുതികളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആശ്വാസധനം നൽകുമെന്നും വീടുകൾ തകർന്നവർക്ക് 25000 രൂപ വീതം ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.