Follow the News Bengaluru channel on WhatsApp

എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്

ബെംഗളൂരു: കർണാടകയിലെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് 12.30 ഓടെ ഫലപ്രഖ്യാപനം നടത്തും. ഒരു മണിയോടെ  പരീക്ഷാഫലങ്ങൾ karresults.nic.in  sslc.karnataka.gov.in. എന്നീ വെബ്‌സൈറ്റുകളിലൂടെ ലഭ്യമാകും. പരീക്ഷാ റോൾനമ്പറും ജനനത്തീയതിയും രേഖപ്പെടുത്തിയാൽ ഫലമറിയാം. മാർക്ക് ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാനും കഴിയും.

ജൂൺ അവസാന ആഴ്ചയിൽ സപ്ലിമെന്ററി പരീക്ഷ നടക്കുമെന്നും അധികൃതർ അറിയിച്ചു.

മാർച്ച് 28 മുതൽ ഏപ്രിൽ 12 വരെ നടന്ന എസ്.എസ്.എൽ.സി. പരീക്ഷ 8.5 ലക്ഷം വിദ്യാർഥികളാണ് എഴുതിയത്.

പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി മാനസികസമ്മർദമുണ്ടാകുന്ന വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ ആരോഗ്യവകുപ്പ് പ്രത്യേക ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയിൽ പരാജയപ്പെടുന്നതുൾപ്പെടെയുള്ള സാഹചര്യത്തിൽ മാനസിക സമർദങ്ങളിൽ നിന്ന് ആശ്വാസം നേടാൻ വിദ്യാർഥികൾക്ക് ഈ നമ്പറിൽ വിളിച്ച് കൗൺസലിങ് നേടാം. ടോൾഫ്രീ നമ്പർ: 080 46110007.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.