Follow the News Bengaluru channel on WhatsApp

പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് ശ്രീനാരായണഗുരുവിനെ ഒഴിവാക്കി കർണാടക

ബെംഗളൂരു: കർണാടകയിലെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് ശ്രീനാരായണഗുരുവിനെ ഒഴിവാക്കിയത് വിവാദമായി. പാഠപുസ്തക പരിഷ്കരണത്തിൻ്റെ പേരിലാണ് ഗുരുവിനെ ഒഴിവാക്കിയത്. തമിഴ്നാട്ടിലെ സാമൂഹ്യ പരിഷ്കർത്താവായ പെരിയാറിനെ കുറിച്ചുള്ള പാഠഭാഗവും ഒഴിവാക്കിയിയിട്ടുണ്ട്.

കർണാടക പാഠപുസ്തക സൊസൈറ്റി പുറത്തിറക്കിയ സാമൂഹിക ശാസ്ത്രം ഒന്നാം ഭാഗത്തിലാണ് മാറ്റം വരുത്തിയത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഇതേ പുസ്തകത്തിൽ സാമൂഹിക മത നവോത്ഥാന പ്രസ്ഥാനങ്ങൾ എന്ന പാഠത്തിൽ ശ്രീനാരായണ ഗുരുവിനേയും പെരിയാറിനേയും കുറിച്ചുള്ള ഭാഗങ്ങൾ ഉണ്ടായിരുന്നു. രാജാറാം മോഹന്‍ റോയ്, സ്വാമി ദയാനന്ദ സരസ്വതി, ആത്മാറാം പാണ്ഡുരംഗ്, ജ്യോതിബാ ഫൂലെ, സര്‍ സയ്യിദ് അഹ്‌മദ് ഖാന്‍, രാമകൃഷ്ണ പരമഹംസ, സ്വാമി വിവേകാനന്ദന്‍, ആനി ബസന്റ് എന്നിവരെക്കുറിച്ചും ഇവർ സ്ഥാപിച്ച പ്രസ്ഥാനങ്ങളെയും വിശദമാക്കുന്ന അധ്യായത്തിൽ നിന്നാണ് ഇവർക്കൊപ്പം പ്രതിപാദിച്ചിരുന്ന നാരായണ ഗുരുവിനെയും പെരിയാറിനെയുംഇത്തവണ ഒഴിവാക്കിയത്.

കന്നട ഭാഷാപുസ്തകത്തില്‍ ഹെഡ്‌ഗെവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ആര്‍.എസ്.എസ് സ്ഥാപകന്റെ പ്രസംഗം ഉള്‍പ്പെടുത്തിയ പാഠപുസ്തകങ്ങളുടെ പ്രിന്റിങ് നിര്‍ത്തിവെക്കണമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽനിന്ന് നാരായണ ഗുരുവുമായി ബന്ധപ്പെട്ട നിശ്ചല ദൃശ്യം ഒഴിവാക്കിയതും വിവാദമായിരുന്നു.

കർണാടകത്തിലെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ശ്രീനാരായണഗുരുവിനെയും പെരിയാറിനെയും  ഒഴിവാക്കിയതിനെതിരെ  ഡി.എം.കെ നേതാവ് ഡോ. ആര്‍ മഹേന്ദ്രൻ രംഗത്തുവന്നു. ഗുരുവിന്റെയും പെരിയാറിന്റെയും സാമൂഹ്യ സമത്വ സന്ദേശങ്ങള്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ പ്രതിഫലനങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും സാമൂഹ്യപരിഷ്‌കര്‍ത്താക്കളെ അവമതിക്കുന്ന സമൂഹം പുരോഗമിക്കുയോ പരിഷ്‌കരിക്കുകയോ ചെയ്യില്ലെന്നും ആര്‍ മഹേന്ദ്രന്‍ ട്വീറ്റ് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.