Follow the News Bengaluru channel on WhatsApp

തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റ് പഠനോപകരണ വിതരണം നടത്തി

ബെംഗളൂരു: തേജസ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് കുട്ടികള്‍ക്കായ് നല്‍കുന്ന പഠനോപകരണങ്ങളുടെ ഒന്നാം ഘട്ട വിതരണം അമൃത് നഗര്‍ കബ്ബാളമ്മ ക്ഷേത്രത്തില്‍ വച്ച് നടന്നു. അനന്തഗിരി സിന്ധിവിനായക അയ്യപ്പസ്വാമിദേവാലയ ധര്‍മ്മാധികാരിയും, ബന്നാര്‍ ഘട്ട പഞ്ചായത്തിലെ മുന്‍ ചെയര്‍മാനുമായ ഡോ. എം. മുനിരാജു ഉദ്ഘാടന ചെയ്തു. മാനേജിംഗ് ട്രസ്റ്റി മധു കലമാനൂരിന്റെ നേതൃത്വത്തില്‍ നടന്ന പഠനോപകരണങ്ങളുടെ വിതരണത്തില്‍ കെ.ശ്രീകുമാര്‍, ശ്രീദേവ്, തങ്കപ്പന്‍, അഭിജിത്ത്, ഗോപാലകൃഷ്ണന്‍, ഹരിദാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രണ്ടാം ഘട്ട ബുക്കുകള്‍ വിതരണം ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍ എസ് ജി പാളയത്തില്‍ സെന്റ് തോമസ് ഫൊറോനാ ചര്‍ച്ചിന്റെ ചാവറ ഹാളില്‍ വച്ച് നടക്കും. കേന്ദ്ര മന്ത്രി എന്‍.നാരായണസ്വാമി, കര്‍ണാടക മുന്‍ മന്ത്രിയും എം എല്‍ എ യുമായ രാമലിംഗ റെഡി, സി ജെ എഫ് ഐ സി ആര്‍ സി കര്‍ണാടക കോര്‍ഡിനേറ്റര്‍ ഗോപിനാഥ് വന്നേരി, സെന്റ് തോമസ് ഫൊറോനാ ചര്‍ച്ച് വികാരി ഫാദര്‍ സിറിയക് മഠത്തില്‍, ദീപ്തി വെല്‍ഫയര്‍ അസ്സോസിയേഷന്‍ പ്രസിഡന്‍ന്റ് സന്തോഷ് പിണറായി തുടങ്ങിയവര്‍ പങ്കെടുക്കും.

പൊതുപ്രവര്‍ത്തകനും സംരഭകനുമായ എം.മനോഹരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇടുക്കി പെരുവന്താനം സ്വദേശി സുനില്‍ സുരേന്ദ്രന്‍, ഓര്‍ഗാനിക് കര്‍ഷകന്‍ കെ.ജെ.സെബാസ്റ്റ്യന്‍ എന്നിവരെ ചടങ്ങില്‍ ഗ്ലോറിയസ് അവാര്‍ഡ് നല്‍കി ആദരിക്കും. നൂറോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.