Follow the News Bengaluru channel on WhatsApp

തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടാം വാർഷികാഘോഷം: കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ബെംഗളൂരു: തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി  കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്.ജി പാളയ സെൻൻ്റ് തോമസ് ഫൊറോനാ ചർച്ചിലെ ചാവറ ഹാളിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി മധു കലമാനൂർ അധ്യക്ഷം വഹിച്ചു. സി.ജെ.എഫ്. ഐ.സി. ആർ. സി കർണാടക പ്രസിഡൻറ്റും, കേരള ഇൻജാർജ്ജുമായ  ഗോപിനാഥ് വന്നേരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. സെൻ്റ് തോമസ് ഫൊറോനാ ചർച്ച് വികാരി ഫാദർ സിറിയക് മഠത്തിൽ, ദീപ്തി വെൽഫയർ അസ്സോസിയേഷൻ പ്രസിഡണ്ട് സന്തോഷ് പിണറായി, ദീപാ എസ്, (ട്രസ്റ്റി), അഭിരാമി (ട്രസ്റ്റി) അഡ്വ. മെൻറ്റൊ ഐസക്, രാധാകൃഷ്ണൻ അടൂർ, ആദിത്യാ ഉദയ്, പ്രൊഫ. ബീന, എന്നിവർ സംസാരിച്ചു.

പൊതുപ്രവർത്തകനും, സംരംഭകനുമായ എം.മനോഹരന് മികച്ച പ്രവാസി എന്ന നിലയിലും, പാരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിൽ ഇടുക്കി പെരുവന്താനം സ്വദേശി .സുനിൽ സുരേന്ദ്രനും, ഓർഗാനിക് കർഷകൻ എന്ന നിലയിൽ കെ.ജെ.സെബാസ്റ്റ്യനും തേജസ്സ് ചാരിറ്റി ട്രസ്റ്റ് നൽകുന്ന ഗ്ലോറിയസ് അവാർഡ് നൽകി ആദരിച്ചു.

നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റിൻൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചടങ്ങിൽ നിർവ്വഹിച്ചു. അഭിജിത്ത് എംഡി, എം കെ രാജേന്ദ്രൻ, സൈമൻതല കോടൻ, കണ്ണൻ എസ്,ജോയ് കെ, ശ്രീകുമാർ കെ, ശ്രീദേവ് എസ്,ഹരി ദാസൻ കെ, തങ്കപ്പൻ, അരുൺകുമാർ, ഗോപാലകൃഷ്ണൻ പി, മനോജ്.ബി, അജയ് കിരൺ, ഷാജി ആർ പിള്ള, എന്നിവർ നേതൃത്വം നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.