Follow the News Bengaluru channel on WhatsApp

സ്കൂളിന്റെ ചുറ്റുമതിലിലും പരിസരത്തും സോറി എന്ന് എഴുതിവെച്ച് അജ്ഞാതര്‍; എന്തിനാണ് ഇത്രയേറെ സോറിയെന്ന് അന്വേഷിച്ച് പോലീസ്

ബെംഗളുരു : സ്‌കൂളിന്റെ ചുമരിലും റോഡിലുമെല്ലാം ചുവന്ന പെയിന്റുകൊണ്ട് ‘SORRY ‘SORRY’ എന്ന വാക്കെഴുതി അജ്ഞാതര്‍. ബെംഗളൂരു സുങ്കതക്കട്ടെയിലെ സ്‌കൂളിന്റെ ചുമരിലും പരിസരത്തുമാണ് സോറി എന്ന് നിറയെ എഴുതിപിടിപ്പിച്ചത്. നൂറിലേറെ തവണയാണ് ചുവന്ന സ്പ്രേ പെയിന്റ് കൊണ്ട് സോറി എന്ന് എഴുതിയിരിക്കുന്നത്. രാവിലെ ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പ്രണയമോ, രാത്രി ബൈക്കില്‍ ആരുമറിയാതെ ഊരു ചുറ്റുന്നവരോ ആയിരിക്കാം ഇതിന് പിന്നില്‍ എന്നാണ് നാട്ടുകാരുടെയും പോലീസിന്റേയും നിഗമനം.

ബൈക്കിലെത്തിയ രണ്ടുപേരുടെ ദൃശ്യങ്ങള്‍ പരിസരത്തുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളതായും ഇരുവരേയും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും വെസ്റ്റ് ബെംഗളൂരു ഡിസിപി ഡോക്ടര്‍ സഞ്ജീവ് പാട്ടീല്‍ പറഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുഡ് ഡെലിവറിക്കെത്തുന്നവരുടേതു പോലുള്ള ബാഗ് ബൈക്കിലെത്തിയവരുടെ കൈവശമുണ്ടായിരുന്നതായും അതില്‍ നിന്ന് പെയിന്റ് പുറത്തെടുത്താണ് അവര്‍ എഴുതിയതെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതായി ഡിസിപി പറഞ്ഞു.

സ്‌കൂളിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്. ഏതായാലും ഇത്രയും സോറി പറയാന്‍ മാത്രം ഉള്ള എന്ത് കാര്യമായിരിക്കാം ഇതിന് പിന്നിലെന്നാണ് ഏവരും ചോദിക്കുന്നത്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.