Follow the News Bengaluru channel on WhatsApp

കെഎസ്ആര്‍ടിസി ബസ് മോഷണം പോയി; മോഷ്ടാവിനെ കുടുക്കി പോലീസ്

കൊച്ചി: ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ബസ് മോഷണം പോയി. ആലുവയില്‍ നിന്ന് കോഴിക്കോടേക്ക് സര്‍വീസ് നടത്തേണ്ട ബസാണ് മോഷണം പോയത്. ഇന്നു രാവിലെ എട്ടരയോടയാണ് സംഭവം. ട്രിപ് പൂർത്തിയാക്കി രാവിലെ എത്തിയ ബസാണ് ഡ്രൈവർ ഇറങ്ങി പോയതിനു തൊട്ടു പിന്നാലെ മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ യുവാവ് മോഷ്ടിച്ചത്.

ബസ് കൊണ്ടു പോകുന്നത് കണ്ട് ഡിപ്പോയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. ആലുവയിൽ നിന്ന് എറണാകുളം നോർത്ത് ഭാഗത്തേയ്ക്കാണ് ബസ് പോയത്. ബസ് പോയ വഴിയിൽ നാല് കാറുകളടക്കം നിരവധി വാഹനങ്ങളിൽ തട്ടിയതായും റിപ്പോർട്ടുണ്ട്. പോലീസ് കണ്ടട്രോള്‍ റൂമുകള്‍ ഏകോപിപ്പിച്ച് ബസിന്റെ ലൊക്കേഷന്‍ മനസിലാക്കിയാണ് മോഷ്ടാവിനെ കുടുക്കിയത്.

മഞ്ചേരി സ്വദേശി ഹരീഷ് കുമാർ എന്നയാളാണ് ബസുമായി കടന്നു കളഞ്ഞത്. ഇയാളെ എറണാകുളം നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണം നടത്തിയ ആൾക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.