Follow the News Bengaluru channel on WhatsApp

വാഹന ഇൻഷ്വറൻസിൽ ജൂൺ ഒന്നുമുതൽ വർധന

ന്യൂഡൽഹി: വാഹനങ്ങളുടെ ഇൻഷ്വറൻസ് പ്രീമിയം വർധിപ്പിക്കുന്നു. തേർഡ്‌പാർടി ഇൻഷുറൻസ്‌ പ്രീമിയം തുകയാണ്‌ വർധിപ്പിക്കുന്നത്. ജൂൺ ഒന്നിന്‌ വർധന പ്രാബല്യത്തിലാകും. ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിട്ടി ഒഫ് ഇന്ത്യയുടെ ശുപാർശപ്രകാരം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയത്. ഇതിനുമുമ്പ് പ്രീമിയം ഉയർത്തിയത് 2019 ജൂണിലാണ്. കോവിഡ് മഹാമാരി കണക്കിലെടുത്ത് കഴിഞ്ഞ രണ്ടുവർഷം വർധന ഒഴിവാക്കിയിരുന്നു.

പുതിയ കാറുകളുടെയും ബൈക്കുകളുടെയും സിംഗിൾപ്രീമിയം തുകയും ഉയർത്തി. 1000സിസിയിൽ കൂടാത്ത പുതിയകാറുകളുടെ മൂന്നുവർഷത്തെ സിംഗിൾ പ്രീമിയം 6521 രൂപ. 1000 സിസി മുതൽ- 1500 സിസി വരെയുള്ള കാറുകളുടേത്‌ 10,640 രൂപ. 1500 സിസിക്ക്‌ മുകളിലുള്ള കാറുകളുടേത്‌ 24,596 രൂപ. ഇരുചക്രവാഹനങ്ങളുടെ അഞ്ച്‌ വർഷത്തെ സിംഗിൾപ്രീമിയം 75 സിസിയിൽ താഴെയുള്ള ബൈക്കുകൾക്ക്‌ 2901 രൂപ. 75 സിസി മുതൽ 150 സിസി വരെയുള്ള ബൈക്കുകളുടേത്‌ 3851 രൂപ. 150 സിസി മുതൽ 350 സിസി വരെ 7365 രൂപ. 350സിസിക്ക്‌ മുകളിൽ 15,117 രൂപ.

അതേസമയം, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകൾക്ക്‌ തേഡ്‌പാർടി ഇൻഷുറൻസ്‌ പ്രീമിയം തുകയിൽ 15 ശതമാനം ഇളവ്‌ അനുവദിച്ചിട്ടുണ്ട്. ഇലക്‌ട്രിക്ക്‌, ഹൈബ്രിഡ്‌ ഇലക്‌ട്രിക്ക്‌ വാഹനങ്ങളുടെ പ്രീമിയം തുകയിൽ യഥാക്രമം 15 ശതമാനത്തിന്റെയും ഏഴ്‌ ശതമാനത്തിന്റെയും കുറവ്‌ വരുത്തി.

വാഹനം നിരത്തിലിറക്കണമെങ്കിൽ തേർഡ് പാർട്ടി ഇൻഷ്വറൻസ് ഉണ്ടായിരിക്കണമെന്നാണ് നിയമം. ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് വാഹന ഉടമ എടുക്കേണ്ട പോളിസിയാണിതെങ്കിലും വാഹനം തട്ടി പരിക്കോ ജീവഹാനിയോ നാശനഷ്‌ടമോ ഉണ്ടാവുന്ന മൂന്നാംകക്ഷിക്ക് ലഭിക്കുന്ന പരിരക്ഷയാണിത്. പുതിയ വാഹനം വാങ്ങുമ്പോൾ മൂന്നുമുതൽ അഞ്ചുവർഷത്തെ ഇൻഷ്വറൻസ് പോളിയാണ് എടുക്കേണ്ടത്. പ്രീമിയം കൂട്ടിയതിനാൽ 3-5 വർഷത്തെ തുക ഒന്നിച്ചടയ്ക്കുമ്പോൾ വലിയ സാമ്പത്തികഭാരമാണ് വാഹന ഉടമകൾ നേരിടേണ്ടിവരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.