Follow the News Bengaluru channel on WhatsApp

പകരം വീട്ടി സുരക്ഷാ സേന; ടി.വി താരം അമ്രീൻ ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരരെ വധിച്ചു ​

ശ്രീനഗർ: ടി.വി താരം അമ്രീൻ ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച പുലർച്ചെ കശ്മീരിലെ അവന്തിപോരയിൽ നടത്തിയ ഏറ്റമുട്ടലിലാണ് ഭീകരരെ വധിച്ചതെന്ന് സൈന്യം അറിയിച്ചു, അമ്രീൻ ഭട്ടിന്റെ കൊലപാതകകേസ് 24 മണിക്കുറിനുള്ളിൽ തന്നെ തീർക്കാനായെന്ന് കശ്മീർ ഇൻസ്‍പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.

ഷാക്കീർ അഹമ്മദ് വാസ, അഫ്രീൻ അഫ്താബ് മാലിക് എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി സൗര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടുവെന്നും കശ്മീർ പോലീസ് അറിയിച്ചു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 10 ഭീകരരെ വധിച്ചുവെന്ന് ഇൻ​സ്‍പെക്ടർ ജനറൽ അറിയിച്ചു. ഇവരിൽ നിന്ന് തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലെ താരവും ടിവി അവതാരകയുമായ അമ്രീൻ ഭട്ട് ബുഡ്‌ഗാം ജില്ലയിലെ ചഡൂരയിൽ അവരുടെ വീട്ടിൽവച്ചാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്രീന്റെ ബന്ധുവായ 10 വയസുകാരനും പരിക്കേറ്റു. ലശ്കർ ഭീകരരാണ് സംഭവത്തിന് പിന്നിലെന്ന് കശ്മീർ പോലീസ് അറിയിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.