Follow the News Bengaluru channel on WhatsApp

താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ഇന്ത്യൻ സംഘം അഫ്ഘാനില്‍

ന്യൂഡൽഹി: അഫ്ഘാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ആദ്യമായി ഒരു ഉന്നതതല ഇന്ത്യൻ നയതന്ത്ര സംഘം അഫ്ഘാന്‍ സന്ദർശിക്കുന്നു. വിദേശകാര്യമന്ത്രാലയത്തിലെ ജോയിൻറ് സെക്രട്ടറി ജെ. പി. സിങ്ങിൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സന്ദർശിക്കുന്നത്. ഇന്ത്യയുടെ അഫ്ഘാനിസ്ഥാനിലെ ദുരിതാശ്വാസ പദ്ധതികൾ വിലയിരുത്താനാണ് സന്ദർശനം.

ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ സംഘം താലിബാൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അന്താരാഷ്ട്ര സംഘടനകളുടെ അധികൃതരുമായും ഇന്ത്യൻ പ്രതിനിധി സംഘം ചർച്ച നടത്തും. ഇന്ത്യയുടെ ധനസഹായത്തോടെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളും സംഘം സന്ദർശിക്കും. നിരവധി ദുരിതാശ്വാസ സഹായങ്ങൾ ഇന്ത്യ അഫ്ഗാൻ ജനതയ്ക്കായി ചെയ്യുന്നുണ്ട്. 20,000 മെട്രിക് ടൺ ഗോതമ്പ്, 13 ടൺ മരുന്നുകൾ, അഞ്ച് ലക്ഷം കൊവിഡ് വാക്സീൻ ഡോസുകൾ, തണുപ്പിൽ നിന്ന് രക്ഷ നേടാനുള്ള വസ്ത്രങ്ങൾ എന്നിവ ഇന്ത്യ ഈയിടെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചിരുന്നു.

കാബൂളിലെ കുട്ടികൾക്കായുള്ള ഇന്ദിരാഗാന്ധി ആശുപത്രിക്കും ലോകാരോഗ്യ സംഘടനയടക്കമുള്ള വിവിധ യുഎൻ ഏജൻസികൾക്കുമാണ് ഇവ കൈമാറിയത്. കൂടുതൽ ഭക്ഷ്യധാന്യങ്ങളും മരുന്നുകളും അയക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇറാനിലുള്ള അഫ്ഘാനിസ്ഥാൻ അഭയാർഥികളുടെ വാക്സിനേഷനുവേണ്ടി ഒരു ദശലക്ഷം ഡോസ് കൊവാക്സിൻ ഇന്ത്യ നൽകിയിട്ടുണ്ട്. അറുപത് ദശലക്ഷം പോളിയോ വാക്സിൻ ഡോസുകളും ഇന്ത്യ അഫ്ഘാനിസ്ഥാനിൽ എത്തിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇന്ത്യയുടെ ദുരിതാശ്വാസ സഹായത്തിന് വലിയ അഭിനന്ദനമാണ് അഫ്ഘാനിസ്ഥാനിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്. അഫ്ഗാൻ ജനതയുമായി ചരിത്രപരമായ ബന്ധം ഇന്ത്യൻ ജനതയ്ക്ക് ഉണ്ടെന്നും ഇത് തുടർന്നുപോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.അമേരിക്ക പിൻമാറിയതിന് ശേഷം ഇന്ത്യയുടെ ആദ്യ അഫ്ഘാനിസ്ഥാൻ സന്ദർശനമാണിത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.