Follow the News Bengaluru channel on WhatsApp

മലയാളി ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ബെംഗളൂരു: മലയാളി ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ചിറയില്‍ നെടിയിരിപ്പ് മട്ടില്‍ കുഞ്ഞികോയയുടെ മകന്‍ പി പി ഉമ്മര്‍ (53) ആണ് മരിച്ചത്. മെജെസ്റ്റിക്കിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന ഉമ്മര്‍ കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെയാണ് നാട്ടില്‍നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. മറ്റു സുഹൃത്തുക്കളോടൊപ്പം മെജെസ്റ്റിക്കിലാണ് താമസിച്ചിരുന്നത്. പ്രഭാത ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയി റൂമില്‍ മടങ്ങിയെത്തിയ ഉടനെ നെഞ്ച് വേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും അതിനിടെ മരണം സംഭവിച്ചിരുന്നു.

ഖദീജയാണ് ഭാര്യ. മക്കള്‍: ഷാജഹാന്‍, ഉനൈസ്, അക്ബര്‍, ഇര്‍ഫാന, ജംഷീന. മരുമക്കള്‍ നൗഷാദ്, മൂസ്സകുട്ടി, റജുല. സഹോദരങ്ങള്‍: റഷീദ്, അഷ്റഫ്, മുസ്ഥഫ, സുബൈര്‍, സലാം, ഖദീജ. ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു മെജസ്റ്റിക്ക് ഏരിയാകമ്മറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോയി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.