Follow the News Bengaluru channel on WhatsApp

ഗ്യാൻവ്യാപി മസ്‌ജിദ്‌ പ്രശ്‌നം ഹിന്ദുക്കളും മുസ്ലീംകളും പരസ്പര ധാരണയിലൂടെ പരിഹരിക്കണം; ആർ.എസ്.എസ് തലവൻ മോഹൻഭാഗവത്

നാഗപൂർ : ഗ്യാൻവ്യാപി മസ്‌ജിദ്‌ പ്രശ്‌നം ഹിന്ദുക്കളും മുസ്ലീംകളും പരസ്പര ധാരണയിലൂടെ പരിഹരിക്കണമെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. നാഗപൂരിൽ ആർഎസ്എസ് അംഗങ്ങൾക്കായുള്ള പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദേഹം.

എന്തിനാണ് എല്ലാ മുസ്ലീം പള്ളികളിലും ശിവലിംഗം തിരയുന്നതെന്നായിരുന്നു അദേഹത്തിന്‍റെ ചോദ്യം. ചരിത്രത്തെ നമുക്ക് മാറ്റാൻ സാധിക്കില്ല. ഇപ്പോൾ ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഹിന്ദുക്കളോ മുസ്ലിങ്ങളോ അതിന് ഉത്തരവാദികളല്ല. ഭാരതത്തിൽ ഇസ്ലാം മതം വന്നത് ആക്രമണത്തിലൂടെയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം ആഗ്രഹിച്ച ജനങ്ങളുടെ മനോബലം തകർക്കാൻ ഹിന്ദു ആരാധനാലയങ്ങൾ തകർത്തിട്ടുണ്ട്. ഹിന്ദുക്കൾ മുസ്ലിങ്ങൾക്കെതിരായി ചിന്തിക്കുന്നില്ല. ഹിന്ദുക്കൾക്ക് ആരാധനപരമായി പ്രാധാന്യമുള്ള ഇടങ്ങൾ തകർത്തത് സ്വാതന്ത്ര്യം നിഷേധിക്കാനും അവരുടെ മനോബലം തകർക്കാനുമായിരുന്നു എന്നുള്ളത് കൊണ്ടാണ് അവ പുനഃസ്ഥാപിക്കണമെന്ന് ഹിന്ദുക്കൾ കരുതുന്നത്. പരസ്പര ധാരണയിലൂടെ ഹിന്ദുക്കളും മുസ്ലിങ്ങളും തർക്കങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണം അദ്ദേഹം പറഞ്ഞു.

തർക്കങ്ങൾ രൂക്ഷമാകാൻ പാടില്ല, ഗ്യാൻവ്യാപിയിൽ നമുക്ക് ആരാധനാപരമായ കാര്യങ്ങൾ ഉണ്ട്. തർക്കങ്ങൾ കോടതിയിൽ എത്തിയാൽ കോടതിയുടെ വിധി ഇരുപക്ഷവും അംഗീകരിക്കണം. എല്ലാ മതങ്ങളുടേയും ആരാധനാസമ്പ്രദായങ്ങൾ പരിപാവനമായിട്ടാണ് തങ്ങൾ കരുതുന്നത്. ഇന്നത്തെ ഇന്ത്യയിലെ മുസ്ലിങ്ങളുടെ പൂർവികർ ഹിന്ദുക്കളാണെന്നുള്ള ആർഎസ്എസിൻറെ നിലപാട് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. ഒരോ ദിവസവും പുതിയ ഇത്തരം വിവാദങ്ങൾ ഉയർത്തികൊണ്ടുവരരുതെന്നും പ്രവർത്തകരോട് അദ്ദേഹം ഉപദേശിച്ചു. ഗ്യാൻവ്യാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന വിവാദം മുറുകുമ്പോളാണ് ഇരുപക്ഷവും പരസ്പര ധാരണയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണം എന്ന മോഹൻ ഭഗവതിന്‍റെ പ്രസ്താവന പുറത്ത് വരുന്നത്.
.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.