Follow the News Bengaluru channel on WhatsApp

തലങ്ങും വിലങ്ങും വിവാദം; സ്‌കൂൾ പാഠപുസ്തക പരിഷ്‌ക്കരണ സമിതി പിരിച്ചുവിട്ടു

ബെംഗളൂരു: പുതുക്കിയ സ്‌കൂൾ പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് എല്ലാ ഭാഗത്തും നിന്നും വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ കർണാടക സ്‌കൂൾ പാഠപുസ്തക പരിഷ്‌കരണ സമിതി സർക്കാർ പിരിച്ചുവിട്ടു. രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള സമിതിയേയാണ് പിരിച്ചു വിട്ടത്. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിലെ 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കർത്താവായ ബസവണ്ണയെക്കുറിച്ചുള്ള ആക്ഷേപകരമായ പരാമർശങ്ങൾ അവലോകനം ചെയ്യാനും നീക്കം ചെയ്യാനും തീരുമാനിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷും വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ചർച്ചയിലാണ് വിവാദത്തിന് അറുതി വരുത്തി കൊണ്ടുള്ള തീരുമാനം കൈകൊണ്ടത്.

കർണാടകത്തിലെ 12 ാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്‌ക്കർത്താവും കവിയും ശൈവസിദ്ധനും പ്രബബലരായ ലിംഗായത്ത് സമുദായക്കാരുടെ ആത്മീയ നേതാവുമായ ബസവണ്ണയെക്കുറിച്ച് തെറ്റായ വസ്തുതകൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പാഠഭാഗം ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സനേഹള്ളി മഠത്തിലെ പണ്ഡിതാരാധ്യ സ്വാമിയും മറ്റും കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പുതുക്കിയ പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തിനെതിരെ ദേവനുരു മഹാദേവ ഉൾപ്പെടെയുള്ള നിരവധി എഴുത്തുകാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ചിലർ തങ്ങളുടെ കൃതികൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനുള്ള അനുമതി പോലും പിൻവലിച്ചിരുന്നു. പ്രൈമറി വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാൻ സർക്കാർ ശ്രമിക്കുന്നതായി ആരോപിച്ച് നിരവധി സാമൂഹ്യ പ്രവർത്തകരും ആക്ടിവിസ്റ്റുകളും എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് സമിതി പിരിച്ചു വിട്ട് പരിഷക്കരിക്കാൻ സർക്കാർ തീരുമാനിച്ചത്.

രോഹിത് ചക്രതീർഥ കമ്മിറ്റി പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ എന്തെങ്കിലും ആക്ഷേപകരമായ പരാമർശങ്ങളോ സമൂഹ മന: സാക്ഷിയെ വേദനിപ്പിക്കുന്ന എന്തെങ്കിലും കാര്യങ്ങളോ ഉണ്ടെങ്കിൽ അവ പരിശോധിച്ച് ഒരിക്കൽ കൂടി പരിഷ്‌കരിക്കാൻ സർക്കാരിന് തുറന്ന മനസ്സുണ്ടെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ജ്ഞാനപീഠ പുരസ്‌കാര ജേതാവ് കവി കുവെംപുവിനെ ഇകഴ്ത്തുകയും അദേഹത്തിന്‍റെ കൃതികൾ പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്തുവെന്നും ആരോപണങ്ങളുണ്ടായിരുന്നു. കൃതികൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താതിനെതിരെ മുൻ പ്രധാനമന്ത്രി ദേവഗൗഡ തന്നെ തനിക്ക് ആരോഗ്യമുണ്ടായിരുന്നുവെങ്കിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുമായിരുന്നുവെന്ന് പറഞ്ഞിരുന്നു. കുവെംപു എഴുതിയ സംസ്ഥാന ഗാനത്തിനെതിരേയും ചില പരാമർശങ്ങളുണ്ടായിരുന്നു. എന്നാൽ ബറഗൂരു രാമചന്ദ്രപ്പയുടെ നേതൃത്വത്തിലുള്ള മുൻ പാഠപുസ്തക സമിതിയുടെ ശുപാർശകൾ അംഗീകരിക്കുക മാത്രമാണ് സർക്കാർ ചെയതതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. രോഹിത് ചക്രതീർത്ഥ കമിറ്റി കുവെമ്പുവിന്‍റെ 10 ഗദ്യകൃതികളും ഏഴോളം കവിതകളും പത്തോളം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ആർ.എസ്.എസ്. സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാറുടെ പ്രസംഗം പാഠഭാഗത്ത് ഉൾപ്പെടുത്തിയതും സാമൂഹ്യ പരിഷ്കർത്താക്കളായ ശ്രീനാരായണ ഗുരു, പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ എന്നിവരെ ഒഴിവാക്കുകയും ചെയ്തതും ഏറെ ചർച്ചയായിരുന്നു. എന്തായാലും വിവാദം കനത്തതോടെ രോഹിത് ചക്രതീർഥയുടെ നേതൃത്വത്തിലുള്ള പാഠപുസ്തക പരിഷ്‌ക്കരണ സമിതി പിരിച്ചുവിട്ടെങ്കിലും പുതിയ കമിറ്റി രൂപീകരിക്കുമോ അല്ലെങ്കിൽ എന്ന് രൂപീകരിക്കും എന്നൊന്നും സർക്കാർ വ്യക്തമാക്കിയിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി വിവാദങ്ങൾ പരമാവധി കുറച്ചുകൊണ്ടുപേകാനാണ് സർക്കാറിന്‍റെ ശ്രമം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.