Follow the News Bengaluru channel on WhatsApp

കെ.ടി ജലീലിന്‍റെ പരാതിയിൽ സ്വപ്‌ന സുരേഷിനും പി. സി ജോർജിനുമെതിരേ കേസെടുത്തു

തിരുവനന്തപുരം : സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പരാമർശം നടത്തിയ സ്വപ്ന സുരേഷിനും മുൻ എം.എൽഎ പി.സി. ജോർജിനുമെതിരെ കേസ്. മുൻ മന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കൻറോൺമെൻറ് പോലീസാണ് ഇരുവർക്കുമെതിരെ എഫ്‌ഐആറിട്ടത്. സ്വപ്നക്കെതിരെ ഐപിസി 120 ബി, 153 എന്നീ വകുപ്പുകൾ പ്രകാരവും പി.സി ജോർജിനെതിരെ ഐപിസി 163, 120 ബി എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസുകൾ.

കഴിഞ്ഞ ദിവസം സ്വർണക്കടത്ത് കേസിൽ രഹസ്യ മൊഴി നൽകിയതിന് ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും കെ.ടി.ജലീലിനുമെതിരെ സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിലാണ് കേസെടുത്തത്. സ്വപ്ന നടത്തിയ ആരോപണങ്ങളെ ബലപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയ പി.സി ജോർജിനെതിരെയും കേസെടുക്കുകയായിരുന്നു.ഡിജിപി അനിൽകാന്ത് ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുമായി ബുധനാഴ്ച ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

നേരത്തെ കള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നതെന്ന് കെ.ടി ജലീൽ പറഞ്ഞിരുന്നു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ട്. അത് അന്വേഷിച്ച് പുറത്തു കൊണ്ടുവരണം. നുണപ്രചാരണം നടത്തി കേരളത്തിന്റെ സ്ഥിരതയെ തകർക്കാനാണ് ശ്രമം. അടിസ്ഥനരഹിതമായ ആരോപണമാണ് സ്വപ്‌ന നടത്തിയിരിക്കുന്നത്. ഒന്നരവർഷത്തോളം ജയിലിലായിരുന്ന പ്രതിയാണ് സ്വപ്‌ന. അന്ന് കേസന്വേഷിച്ച കേന്ദ്ര ഏജൻസികൾക്കുപോലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നെ ഇപ്പോൾ തന്നെയും മുഖ്യമന്ത്രിയേയും കുടുംബത്തേയും അപമാനിക്കാനാണ് ശ്രമം. ഇതിനെതിരേയുള്ള പ്രതികരണമെന്ന നിലയിലാണ് പരാതി നൽകിയത്. കെ ടി ജലീൽ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.