Follow the News Bengaluru channel on WhatsApp

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്; റെയിൽവേ ഹെൽത്ത് യൂണിറ്റിലെ അഡീഷണൽ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

മംഗളൂരു: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കി തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ മംഗളൂരുവില്‍ പിടിയിലായി. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനിലെ റെയില്‍വേ ഹെല്‍ത്ത് യൂണിറ്റ് അഡീഷണല്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശിവശങ്കര്‍ മൂര്‍ത്തി,ഫാര്‍മസിസ്റ്റ് വിജയന്‍ വി എ, ഇടനിലക്കാരനായ ഇബ്രാഹിം എന്നിവരെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്.

എല്ലാ വര്‍ഷവും ട്രെയിനുകളിലെ ജീവനക്കാര്‍, പ്ലാറ്റ്ഫോമിലുള്ള കച്ചവടക്കാര്‍, ചുമട്ടു തൊഴിലാളികള്‍, പാചക തൊഴിലാളികള്‍, റെയില്‍വേയുമായി ബന്ധപ്പെട്ട് മറ്റ് അനുബന്ധ ജോലികള്‍ ചെയ്യുന്നവര്‍ എന്നിവരൊക്കെ റെയില്‍ വകുപ്പിന് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നാണ് നിയമം. ഇതു മുതലെടുത്താണ് സതേണ്‍ റെയില്‍വേ, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ, കൊങ്കണ്‍ റെയില്‍വേ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി ആളുകള്‍ക്ക് പ്രതികള്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം 1500 ഓളം വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ് ഇവർ നിര്‍മിച്ച് നല്‍കിയത്

ജോലിയുടെ ഭാഗമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള ആര്‍ക്കും ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി നല്‍കും. സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ അവരുടെ ആധാര്‍ കാര്‍ഡ്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഇടനിലക്കാരനായ ഇബ്രാഹിമിന്റെ കൈയില്‍ കൊടുത്താല്‍ വാട്ട്‌സ്ആപ്പ് വഴി അത് അഡീഷണല്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ടിന് അയക്കും. പിന്നീട് ഇടനിലക്കാരന്റെ കൈയില്‍ പണമടച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മറ്റൊരു ആപ്പ് വഴി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരുടെ കൈകളിലെത്തും. സംശയമുള്ളവരെ ഓണ്‍ലൈന്‍ പേയ്‌മെന്റ് മോഡുകള്‍ വഴി പണമടക്കാന്‍ പ്രേരിപ്പിക്കും. ഇങ്ങിനെ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നവര്‍ 525 രൂപ അധികം അടക്കണം.

സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലിക്ക് കയറിയ പലര്‍ക്കും ഹൃദ്രോഗം, വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ മറ്റ് അസുഖങ്ങള്‍ എന്നിവ കണ്ടതോടെ റെയില്‍വേ ഇതേക്കുറിച്ച് രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് മൂന്നു പേര്‍ അറസ്റ്റിലായത്.

കേരളത്തില്‍ നിന്നും മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാനായി ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.