Follow the News Bengaluru channel on WhatsApp

ന്യൂ ജനറേഷന് ഹരമായി ആമസോണിൽ സൂപ്പർതാരമായി കപ്പ: കിലോക്ക് 250 രൂപ

തിരുവനന്തപുരം: ലോകത്തെവിടേയുമുള്ള മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ ഇനമാണ് കപ്പ. കപ്പയും നല്ല മീൻ കറിയും ഓർത്താൽ തന്നെ മലയാളിയുടെ നാവിൽ കപ്പലോടും. നാട്ടിൽ തനി ഗ്രാമീണനായ കപ്പ ആമസോണിൽ വലിയ സൂപ്പർ താരമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി കപ്പയ്ക്ക് ആമസോണിൽ 250 രൂപയാണ് വില . ഏറെ നാളുകളായി കപ്പ ആമസോണിൽ ലഭ്യമാണെങ്കിലും വില ഇത്രയും കുതിച്ചുയരുന്നത് ഇതാദ്യമാണ്. ആമസോൺ ആപ്പിൽ ഫ്രഷ് കേരള ടാപ്പിയോക്ക എന്ന് തിരഞ്ഞാൽ രണ്ട് കിലോ വരുന്ന കപ്പമൂടിന് 500 രൂപയാണ് ഇപ്പോൾ വില കാണിക്കുന്നത്.

കേരളത്തിൽ വലിയ തകർച്ചയിൽ നിന്ന് മെല്ലെ കര കയറി ക്കൊണ്ടിരിക്കുകയാണ് കപ്പ കൃഷി. നാട്ടിൽ മുമ്പ് 25 രൂപയുണ്ടായിരുന്ന കപ്പ വില ഇപ്പോൾ കിലോയ്ക്ക് 50 രൂപയാണ്. കഴിഞ്ഞ വർഷം കപ്പ വില കുത്തനെ കുറഞ്ഞിരുന്നു. കിലോഗ്രാമിനു 7 രൂപ വരെ താഴ്ന്ന നിലയിലെത്തി. തുടർന്ന് കപ്പ കൃഷി ചെയ്ത കർഷകരും ദുരിതത്തിലായിരുന്നു. അതേസമയം, ആമസോണിൽ വില കൂടിയതോടെ കപ്പ ഇപ്പോൾ ന്യൂ ജനറേഷന് ഹരമായി മാറിയിരിക്കുകയാണ്. ഇതോടെ കർഷകർക്കും മോഹവില ലഭിച്ചുതുടങ്ങി. ഹോട്ടലിലും കപ്പ വിഭവങ്ങൾക്ക് ആവശ്യക്കാരേറെയായി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.