Follow the News Bengaluru channel on WhatsApp

മധ്യപ്രദേശിൽ ദിനോസർ മുട്ട കണ്ടെത്തി: അസാധാരണമെന്ന് ഗവേഷകർ

മധ്യപ്രദേശ്: മധ്യപ്രദേശിൽ ഫോസിലൈസ്ഡ് ദിനോസർ മുട്ട കണ്ടെത്തി. ഡൽഹി സർവ്വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് മുട്ടകളുടെ കൂട്ടം കണ്ടെത്തിയത്. ഇതിന്‍റെ ചിത്രവും ഇവർ പുറത്തുവിട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ദിനോസർ ഫോസിൽ ദേശീയ ഉദ്യാനത്തിൽ നിന്നാണ് മുട്ട കിട്ടിയത്. ഒന്ന് മറ്റൊന്നിനുള്ളിൽ കൂടുണ്ടാക്കിയ നിലയിലാണ് മുട്ടകൾ ഉള്ളത്. സൗരോപോഡ് ദിനോസറുകളുടെ വൈവിധ്യമാർന്ന ഗ്രൂപ്പായ ടൈറ്റനോസറുകളുടേതാണ് ഈ മുട്ടകൾ.

നേച്ചർ ഗ്രൂപ്പ് ജേണലായ സയന്റിഫിക് റിപ്പോർട്ടിൽ ഇതിനെക്കുറിച്ച് പറയുന്നത്, ‘ദിനോസറുകളുടെ പ്രത്യുത്പാദന ജീവശാസ്ത്രത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തൽ’ എന്നാണ്. ദിനോസറുകളുടെ മുട്ടകൾക്കുള്ളിൽ മറ്റൊരു മുട്ട എന്ന പ്രതിഭാസം ആദ്യമായാണ് ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്. പക്ഷികളിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. ഉരഗങ്ങളിൽ ഒരിക്കലും കണ്ടെത്തിയിട്ടില്ല. അവയുടെ സ്വഭാവത്തെ കുറിച്ച് കൂടുതൽ പഠനം നടത്താൻ ഈ മുട്ടകൾ കൊണ്ട് സാധിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.