Follow the News Bengaluru channel on WhatsApp

ചെട്ടിക്കുളങ്ങര ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷും: വൈറലായി ചിത്രങ്ങൾ

വിവാഹത്തിന് ശേഷം ആദ്യമായി കേരളത്തില്‍ എത്തിയ നയന്‍താരയും വിഘ്‌നേഷും ചെട്ടിക്കുളങ്ങര ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ആഗ്രഹസാഫല്യത്തിനായി ഭക്തര്‍ നടത്തുന്ന പ്രധാനവഴിപാടായ ചാന്താട്ടവും നടത്തിയ ശേഷമാണ് ഇരുവരും മടങ്ങിയത്. ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ഉപഹാരം നല്‍കി താരങ്ങളെ ആദരിച്ചു.

നയന്‍താരയും വിഗ്‌നേഷ് ശിവനും കടുത്ത ദൈവവിശ്വാസികളാണ്. വിവാഹത്തിന് മുന്‍പേ തന്നെ ഇരുവരും തിരുപ്പതിയിലും, ചോറ്റാനിക്കരയിലുമെത്തി തൊഴുതിരുന്നു. ചോറ്റാനിക്കര മകം തൊഴലിനായിരുന്നു ഇരുവരും എത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇരുവരും കൊച്ചിയിലെത്തിയത്. നയന്‍താരയുടെ അമ്മയ്‌ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അമ്മയുടെ അനുഗ്രഹം വാങ്ങാനാണ് ഇരുവരും കൊച്ചിയിലെത്തിയത്. തിരുവല്ലയിലാണ് നയന്‍താരയുടെ കുടുംബവീട്. അടുത്ത ബന്ധുക്കളെയെല്ലാം കണ്ട ശേഷമാകും താരം തിരുവല്ലയില്‍ നിന്നും മടങ്ങുന്നത്.
നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ഈ മാസം ഒന്‍പതിന് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.