ഇടത് ആശയങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും ഭാരതത്തില്‍ ഭാവിയില്ല: ഷിംല കോര്‍പ്പറേഷനിലെ ഏക സിപിഎം കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു
ധര്‍മ്മശാല: ഷിംല കോര്‍പ്പറേഷനിലെ സിപിഎം കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ബിജെപിയില്‍ ചേര്‍ന്നത്. കോര്‍പ്പറേഷനിലെ ഏക സിപിഎം അംഗമായിരുന്നു ഷെല്ലി ശര്‍മ്മ. ഇടത് ആശയങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും ഭാരതത്തില്‍ ഭാവിയില്ലന്നും ബിജെപിയില്‍ ചേര്‍ന്നുകൊണ്ട് ഷെല്ലി ശര്‍മ്മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ആകൃഷ്ടയായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ഷെല്ലി കൂട്ടിച്ചേർത്തു.
ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ രവി മേഹ്തയും പ്രതികരിച്ചു. ബിജെപി ഷിംല മണ്ഡലം എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഷെല്ലിയുടെ ബിജെപി പ്രവേശനം.
ഹിമചലിന്റെ തലസ്ഥാന നഗരമായ ഷിംല നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. സത്യാ കൗന്ദാല്, ശലീന്ദര്‍ ചൗഹാന് എന്നിവരാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ വഹിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്കുണ്ടായിരുന്ന ഏക അംഗം കൊഴിഞ്ഞു പോയത് സിപിഎമ്മിന് വന്‍ തിരിച്ചടി ആയിരിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.