Follow the News Bengaluru channel on WhatsApp

കോവാക്സിൻ ബൂസ്റ്റർ ഡെൽറ്റ, ഒമിക്രോൺ വകഭേദത്തെ ചെറുക്കുമെന്ന് പഠനം

ന്യൂഡൽഹി: ഡെൽറ്റ, ഒമിക്രോൺ -ബി.എ.1.1, ബി.എ.2 എന്നീ കോവിഡ് വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ബൂസ്റ്ററുകൾ മികച്ച പ്രതിരോധമാണെന്ന് കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെയും (ഐ.സി.എം.ആർ) ഭാരത് ബയോടെക്കിന്‍റെയും പഠനം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വയറോളജിയുടെ അപെക്സ് ലബോറട്ടറിയിൽ എലികളിൽ നടത്തിയ പഠനത്തിലാണ് കോവാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞത്.

ശ്വാസകോശത്തിന്‍റെ ആരോഗ്യം, ആന്‍റിബോഡിയുടെ പ്രതികരണം, നിരീക്ഷണങ്ങൾ എന്നിവ മുൻനിർത്തിയായിരുന്നു പഠനം. കോവിഡിനെതിരെയുള്ള മറ്റ് വാക്സിനുകളുടെ പ്രവർത്തനക്ഷമതയും താരതമ്യം ചെയ്തിരുന്നു. ഭൂരിപക്ഷം ആളുകളും രണ്ട് വാക്സിനുകളും പൂർണമായി എടുക്കാത്തതാണ് നാലാം തരംഗത്തിന് കാരണമായതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

കോവാക്സിന്‍റെ മൂന്ന് ഡോസുകകളും സ്വീകരിച്ചവർക്ക് ശ്വാസകോശസംബന്ധ രോഗങ്ങൾ കുറവാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ബയോ ആർക്ലീവാണ് പഠന റിപ്പോർട്ട് പുറത്ത് വിട്ടത്.

2021 ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം 110.6 ദശലക്ഷം ആളുകൾ കോവാക്സിൻ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിൻ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.