Follow the News Bengaluru channel on WhatsApp

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം, 44363 പേർക്ക് ഫുൾ എ പ്ലസ്

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 44363 ആണ്. ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. 2134 സ്കൂളുകൾ നൂറ് മേനി വിജയം കൈവരിച്ചു. അതിൽ 760 എണ്ണം സർക്കാർ സ്കൂളുകളാണ്. കഴിഞ്ഞ വർഷം 99.47 ശതമാനമായിരുന്നു വിജയം. ഇത്തവണ വിജയശതമാനത്തിൽ നേരിയ കുറവുണ്ട്.

ഏറ്റവുമധികം വിജയശതമാനം നേടിയ റവന്യൂ ജില്ല കണ്ണൂരാണ്( 99.76%). കുറവ് വയനാടാണ് (92.07%). എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിലൊന്നായി കുറഞ്ഞു. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാലയാണ്. വിജയശതമാനം കുറവ് ആറ്റിങ്ങലിലാണ്.

നാല് മണി മുതൽ p​a​r​e​e​k​s​h​a​b​h​a​v​a​n.​k​e​r​a​l​a.​g​o​v.​i​n, prd.kerala.gov.in, sslcexam.kerala.gov.in, results.kite.kerala.gov.in,എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും അവസരമുണ്ട്. ഉപരിപഠനത്തിന് യോഗ്യത നേടിയവർ 4,23,303 പേരാണ്.

ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷ എഴുതിയ 2977 കുട്ടികളിൽ 2912 കുട്ടികൾ ജയിച്ചു. 99.49% ആണ് വിജയശതമാനം. 112 പേർ ഫുൾ എ പ്ലസ് നേടി.

ഉത്തരകടലാസിന്റെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ നാളെ മുതൽ 22 വരെ ഓൺലൈനായി നൽകാവുന്നതാണ്. സേ പരീക്ഷാ വിജ്‌ഞാപനം പ്രത്യേകമായി പ്രസിദ്ധീകരിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്. ജൂലായിലായിരിക്കും പരീക്ഷ.

മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. പരീക്ഷകൾ പൂർത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഇത്തവണ ഗ്രേസ് മാർക്കില്ല എന്നതും പ്രത്യേകതയാണ്. 2962 കേന്ദ്രങ്ങളിലായി 4,26,469 പേർ പരീക്ഷ എഴുതി. ഇതിൽ 2,07,909 പേർ പെൺകുട്ടികളും 1,18,560 ആൺകുട്ടികളുമാണ്. 1,91,382 പേർ മലയാളം മീഡിയത്തിലും 231506 വിദ്യാർഥികൾ ഇംഗ്ലീഫ് മീഡിയത്തിലും 2339 വിദ്യാർഥികൾ കന്നഡ മീഡിയത്തിലും 1442 തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.