അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ച് ബിടിഎസ്(BTS): വീഡിയോയ്ക്കായി ആകാംഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് മുന്നില്‍ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി ബാന്‍ഡ്

മലയാളികള്‍ ഉള്‍പ്പെടെ ലോകം മുഴുവന്‍ ആരാധകരുള്ള സംഗീത ബാന്‍ഡാണ് ബിടിഎസ്. ബിടിഎസിന്റെ വീഡിയോയ്ക്കായി ആകാംഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് മുന്നില്‍ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തലാണ് ബാന്‍ഡ് നടത്തിയിരിക്കുന്നത്. അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് താരങ്ങള്‍. കെ പോപ്പ് മേഖലയില്‍ നിന്ന് ലോകോത്തര തലത്തില്‍ ഉയര്‍ന്നു വന്ന ആദ്യ ബാന്‍ഡാണിത്. സംഘാംഗങ്ങള്‍ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാന്‍ഡ് ഔദ്യോഗികമായി അറിയിച്ചു. ബാന്‍ഡ് രൂപീകരിച്ച്‌ 9 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം.

ഇവര്‍ ഒന്നിച്ച്‌ താമസിച്ചിരുന്ന വീട്ടില്‍ വച്ചായിരുന്നു അത്താഴവിരുന്ന്. ലൈവ് പരിപാടിയില്‍ ബാന്‍ഡിന്റെ തുടക്കത്തെക്കുറിച്ച്‌ പറഞ്ഞ് തുടങ്ങിയ സംഘം ഇനി അവരുടെ ജീവിതത്തിലുണ്ടാകാന്‍ പോകുന്ന വഴിത്തിരിവിനെ കുറിച്ച്‌ പറഞ്ഞാണ് അവസാനിപ്പിച്ചത്. വര്‍ഷങ്ങളോളം ഒന്നിച്ച്‌ താമസിച്ചിരുന്ന വീടിനെക്കുറിച്ചുള്ള ഓര്‍മകളും ഇവര്‍ പങ്കുവച്ചു. ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നീ ഏഴ് പേരാണ് ബാന്‍ഡിലുള്ളത്. ഓരോരുത്തരുടെയും വ്യക്തിപരമായ കഴിവിനെ കൂടുതല്‍ വളര്‍ത്തിയെടുക്കാനും ജീവിതത്തില്‍ പുതിയ വഴികള്‍ കണ്ടെത്താനുമാണ് ഇടവേളയെടുക്കുന്നതെന്നും ബിടിഎസ് അറിയിച്ചു. ഓരോരുത്തരും അവരുടെ സ്വതന്ത്ര സംഗീത ആല്‍ബങ്ങളുമായി ലോകത്തിനു മുന്നിലേയ്ക്ക് ഉടന്‍ എത്തുമെന്നും സംഘം അറിയിച്ചു.

കുറച്ച്‌ കാലത്തിന് ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും ഇപ്പോഴുള്ളതിനെക്കാള്‍ ഗംഭീരമായ തിരിച്ചുവരവായിരിക്കുമെന്നും ബാന്‍ഡ് അംഗങ്ങള്‍ ഉറപ്പ് നല്‍കി. ആരാധകരുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും ഇവര്‍ പറഞ്ഞു. ബിടിഎസിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ സംഘത്തിന്റെ അടുത്ത ആല്‍ബത്തിനു വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് പുതിയ വാര്‍ത്ത അംഗീകരിക്കാനാകുന്നുമില്ല.

ഡിസംബര്‍ 4ന്‌ ബിടിഎസ്‌ താരം ജിന്നിന് 30 വയസ് തികയുകയാണ്. അതുകൊണ്ട് ജിന്നിന് ദക്ഷിണ കൊറിയയിലെ നിയമം അനുസരിച്ച്‌ നിര്‍ബന്ധിത സൈനിക സേവനത്തിന് പോകേണ്ടി വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 18നും 28നും വയസിനിടയില്‍ പുരുഷന്‍മാര്‍ കുറഞ്ഞത്‌ 18 മാസമെങ്കിലും സൈനിക സേവനം ചെയ്‌തിരിക്കണമെന്നാണ് ദക്ഷിണ കൊറിയയിലെ നിയമം. ബിടിഎസ് സംഘത്തില്‍ ഇതില്‍ ഇതിനകം ചെറിയ ഇളവ് കൊറിയന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 30 വയസിനു മുന്‍പ് എപ്പോഴെങ്കിലും സൈനിക സേവനം ചെയ്താല്‍ മതി എന്നതായിരുന്നു ഇളവ്.

കൊറിയയുടെ പേര്‌ അന്താര്‌ഷ്‌ട്ര വേദികളില്‍ ഒളിംപിക്‌സില്‍ അടക്കം ഉയര്‍ത്തുന്ന കായിക താരങ്ങള്‍, ശാസ്‌ത്രീയ സംഗീതജ്ഞന്‍ എന്നിവര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഇളവുണ്ട്‌. അതേസമയം സിനിമ, പോപ്പ്‌ സംഗീതം തുടങ്ങി സാംസ്‌കാരിക പ്രവര്‍ത്തകര്‍ത്ത് ഈ നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഇളവില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.