Follow the News Bengaluru channel on WhatsApp

കൊലവിളി മുദ്രാവാക്യം: സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: തിക്കോടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തില്‍ കേസെടുത്ത് പോലീസ്. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് രാജീവന്റെ പരാതിയിലാണ് പോലീസ് നടപടി.  കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ 143, 146, 147 വകുപ്പുകള്‍ പ്രകാരമാണ് പയ്യോളി പോലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല. ചൊവ്വാഴ്ച രാത്രി നടന്ന സി.പി.എം പ്രകടനത്തിലായിരുന്നു കൊലവിളി മുദ്രാവാക്യം വിളിച്ചത്.

‘ഓര്‍മയില്ലേ കൃപേഷിനെ, ഓര്‍മയില്ലേ ഷുഐബിനെ….വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍…. ചത്തുമലര്‍ന്നത് ഓര്‍മയില്ലേ…പ്രസ്ഥാനത്തിന് നേരെ വന്നാല്‍, ഏതു പൊന്നുമോനായാലും വീട്ടില്‍ കയറി കൊത്തികീറും….പ്രസ്ഥാനത്തെ തൊട്ടെന്നാല്‍ കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല, കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല, കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല’എന്നിങ്ങനെയാണ് പ്രകോപനം സൃഷ്ടിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങള്‍. സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.

സംഭവത്തില്‍ പോലീസ് ഉടന്‍ കേസെടുത്തിരുന്നില്ല. സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം വിളിച്ചെന്ന് പരക്കേ ആക്ഷേപമുണ്ട്. എന്നാല്‍ ഇത്തരം കേസുകള്‍ക്കെതിരെ പോലീസ് അടിയന്തര ഇടപെടല്‍ നടത്തുന്നില്ലെന്ന വിമര്‍ശനമാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ ഉന്നയിക്കുന്നത്. സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടുണ്ട്. 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.