Follow the News Bengaluru channel on WhatsApp

ഇന്ത്യയിൽ ആദ്യമായി ഉരുക്ക് മാലിന്യത്തിൽ നിന്ന് നിർമ്മിച്ച ആറുവരി പാത ഉദ്ഘാടനം ചെയ്തു

അഹമ്മദാബാദ് : ഉരുക്ക് മാലിന്യത്തിൽ നിന്ന് റോഡ് നിർമ്മിച്ച് ഗുജറാത്ത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഹൈവേ നിർമാണം പൂർത്തിയാക്കുന്നത്. സൂറത്തിലെ തുറുമുഖത്തുനിന്നും നഗരത്തിലേക്കുള്ള ഒരു കിലോമീറ്റർ ദൂരമുള്ള 6 വരി ഹൈവേയാണ് പൂർണമായും ഉരുക്ക് മാലിന്യം കൊണ്ട് നിർമ്മിച്ചത്. റോഡിന്റെ ഉദ്ഘാടനം കേന്ദ്ര ഉരുക്ക് മന്ത്രി രാം ചന്ദ്ര പ്രസാദ് സിംഗ് നിർവഹിച്ചു. കേന്ദ്ര റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൗൺസിൽ ഫോർ ഇൻഡസ്ട്രിയൽ ആന്റ് സയന്റിഫിക്, ആർസിലോർ മിറ്റൽ എന്നിവർ സംയുക്തമായി പ്രവർത്തിച്ചാണ് റോഡ് നിർമ്മാണത്തിന് അനുയോജ്യമായ സ്റ്റീൽ സ്ലാഗ് രൂപപ്പെടുത്തിയത്.

സാധാരണ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്തമായ അഗ്രിഗേറ്ററുകളെക്കാൾ ചിലവ് കുറഞ്ഞതാണ് ഉരുക്കു മാലിന്യം കൊണ്ടുള്ള നിർമ്മാണ രീതി. ഉരുക്ക് നിർമ്മാണത്തിൽ നിന്നും ഉണ്ടാകുന്ന മാലിന്യങ്ങൾ ഭൂമി നികത്താനാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. ഭാവിയിൽ പലയിടത്തും ഈ രീതി പരീക്ഷിക്കാനാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.