Follow the News Bengaluru channel on WhatsApp

കർണാടക സിഇടി പരീക്ഷകൾ ഇന്ന് മുതൽ

ബെംഗളൂരു: കർണാടകയിൽ എൻജിനിയറിങ്, വെറ്ററിനറി, ഫാർമ, അഗ്രികൾച്ചർ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷകൾക്ക് (സി.ഇ.ടി.) ഇന്ന് തുടക്കമാകും. വിവിധ വിഭാഗങ്ങളിലായി ഈ മാസം 18 വരെ നടക്കുന്ന പരീക്ഷയ്ക്ക് 486 സെന്ററുകളാണുള്ളത്. ഇതിൽ 87 എണ്ണം ബെംഗളൂരുവിലാണ്. 2.1 ലക്ഷം വിദ്യാർഥികൾ ഇത്തവണ പരീക്ഷയെഴുതും. ബയോളജി, കണക്ക് പരീക്ഷകൾ 16 നും ഫിസിക്സ്, കെമിസ്ട്രി എന്നിവ 17 നും നടക്കും. ഹൊറനാട്, കന്നഡിഗ വിദ്യാർഥികൾക്കായി നടത്തുന്ന ഭാഷാ പരീക്ഷ 18 ന് നടക്കും.

സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയും ക്രമക്കേടുകൾ തടയുന്നതിനും പരീക്ഷാഹാളുകളിൽ ഇത്തവണ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി അശ്വത്‌നാരായൺ അറിയിച്ചു. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, വാച്ച്, ഹെഡ് സെറ്റുകൾ തുടങ്ങിയവ പരീക്ഷാഹാളിനുള്ളിൽ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. ഹിജാബ് ഉൾപ്പെടെയുള്ള തലയും മുഖവും മറയ്ക്കുന്നവേഷങ്ങൾ പരീക്ഷാഹാളിൽ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.