Follow the News Bengaluru channel on WhatsApp

വളർത്തുമൃഗങ്ങളിൽനിന്ന് മനുഷ്യർക്ക് കോവിഡ്; പഠനം നടത്താൻ സാങ്കേതിക സമിതിയുടെ നിർദേശം

ബെംഗളൂരു: വളർത്തുമൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് കോവിഡ് പകരുന്നുണ്ടോ എന്ന് പഠനം നടത്തണമെന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി (ടി.എ.സി.) സർക്കാറിനോട് നിർദേശം നൽകി. ഇത്തരത്തിൽ കോവിഡ് വ്യാപനമുണ്ടെങ്കിൽ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സമിതി നിർദേശിച്ചു. വിദേശരാജ്യങ്ങളിൽ ഇത്തരം പഠനങ്ങൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സാങ്കേതിക ഉപദേശക സമിതി സർക്കാറിന് നിർദേശം നൽകിയത്.

സംസ്ഥാനത്തെ മൃഗശാലകളിൽ കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശമനുസരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസ് പഠനം സംഘടിപ്പിച്ചിരുന്നു. ചില മൃഗങ്ങളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. മൃഗങ്ങളുമായി അടുത്തിടപഴകുന്ന മൃഗശാല ജീവനക്കാരിൽനിന്നാണ് രോഗം പടർന്നതെന്നായിരുന്നു പഠനത്തിൽ കണ്ടെത്തിയിരുന്നത്. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് ബാധയാണു കോവിഡ് എന്നാണ് പൊതുവേയുള്ള കണ്ടെത്തൽ. വളർത്തുമൃഗങ്ങളിൽ നിന്നു മനുഷ്യർക്കു കോവിഡ് ബാധിച്ചതായി പഠനങ്ങളില്ല. എന്നാൽ, മനുഷ്യരിൽ നിന്നു മൃഗങ്ങൾക്കു പിടിപെട്ടതായി വിവിധ രാജ്യങ്ങളിൽ നിന്നും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.